ബേക്കലില്‍ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം: വിജിലന്‍സ് കേസെടുത്തു
Feb 5, 2015, 10:20 IST
ബേക്കല്‍: (www.kasargodvartha.com 05/02/2015) അധികൃതമായി റിസോര്‍ട്ട് നിര്‍മ്മിച്ച സംഭവത്തില്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജരേഖ നിര്‍മ്മിച്ച് റിസോര്‍ട്ട് നിര്‍മ്മിച്ച നിര്‍വാണ റിസോര്‍ട്ടിനെതിരെയാണ് കേസെടുത്തത്.
ബി.ആര്‍.ഡി.സി.യില്‍ നിന്നും ജാംഷെഡ്പൂരിലെ ഗ്ലോബ് ലിങ്ക് ഹോട്ടെല്‍സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് കമ്പനി ലീസിനെടുത്ത് നടത്തുന്ന 11ഓളം കോട്ടേജുകളുള്ള റിസോര്‍ട്ടാണ് നിര്‍വാണ. ബേക്കല്‍ കോട്ടയ്ക്കകത്തുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കൈവശമുള്ള കെട്ടിടത്തിന്റെ നമ്പറാണ് ഇവര്‍ കെട്ടിടത്തിന്റെ നമ്പറായി കാണിച്ചിരുന്നത്. ഈ രേഖ കാട്ടിയാണ് 2009ല്‍ പള്ളിക്കര പഞ്ചായത്തില്‍ നിന്നും നിര്‍മ്മാണത്തിനുള്ള അനുമതി വാങ്ങിയത്.
ഇതേരേഖ ഉപയോഗിച്ചാണ് റിസോര്‍ട്ട് കെട്ടിടനികുതി, ആഡംബരനികുതി, വൈദ്യുതി സംബന്ധമായ നികുതി, വാണിജ്യനികുതി അടക്കമുള്ളവയില്‍ ഇളവ് നേടിയതായി വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഈ രേഖ കാട്ടി സര്‍ക്കാറിന് നികുതിയൊന്നും അടയ്ക്കുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി. ഇതുസംബന്ധിച്ച് നേരത്തെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുകയും സര്‍ക്കാറിലേക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
അന്നത്തെ ബി.ആര്‍.ഡി.സി. മാനേജിങ് ഡയറക്ടര്‍, അന്നത്തെ പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി, വാണിജ്യനികുതി ഓഫീസര്‍, ഗ്ലോബ് ലിങ്ക് ഹോട്ടെല്‍സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് ഉടമകള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി. രഘുരാമന്‍ പറഞ്ഞു. അഴിമതിനിരോധന നിയമം, പുരാവസ്തു സംരക്ഷണ നിയമം എന്നിവ അനുസരിച്ചാണ് കേസ്.
Keywords : Kasaragod, Bekal, Kerala, Case, Resort, Vigilance Case, Fake Document.
Advertisement:
Advertisement: