city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാരമ്പാടിയില്‍ മുസ്ലീം ലീഗ് അനുഭാവിയുടെ വീടു തകര്‍ത്തു; പ്രതികളെ കുറിച്ച് സൂചന

ബദിയഡുക്ക: (www.kasargodvartha.com 02/02/2015) നാരമ്പാടിയില്‍ മുസ്ലീം ലീഗ് അനുഭാവിയുടെ വീടു തകര്‍ത്തു. നാരമ്പാടിയിലെ പൗര പ്രമുഖന്‍ എസ്.എം. അബ്ദുല്ലയുടെ ഇരുനില വീടാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു സംഘം അടിച്ചു തകര്‍ത്തത്. വിവരമറിഞ്ഞ് ബദിയഡുക്ക പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
നാരമ്പാടിയിലെ ഒരു ക്ഷേത്രത്തില്‍ ഉത്സവവും കാസര്‍കോട്ട് ആര്‍.എസ്.എസിന്റെ വിജയശക്തി സമ്മേളനവും നടന്നതിന്റെ മറവില്‍ സാമൂഹ്യവിരുദ്ധരാണ് വീട് അടിച്ചു തകര്‍ത്തതെന്നാണ് വീട്ടുടമയുടേയും നാട്ടുകാരുടെ പരാതി. വിവരമറിഞ്ഞ് ബി.ജെ.പി. നേതാക്കളടക്കം അബ്ദുല്ലയുടെ വീട് സന്ദര്‍ശിച്ചു.

പ്രതികളാരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. നേരത്തെ ഇവിടെ സമാധാന ശ്രമം തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം നടന്നിരുന്നു. നാട്ടുകാരും പോലീസും ഇടപെട്ട് സര്‍വ്വകക്ഷി സമാധാന യോഗം വിളിച്ചുചേര്‍ത്ത് സമാധാനം നിലനിര്‍ത്തുകയായിരുന്നു.

ഇപ്പോള്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പ്രകോപനമൊന്നുമില്ലാതെ ലീഗ് അനുഭാവിയുടെ വീട് അടിച്ചു തകര്‍ത്തത്. 20,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വീട്ടുടമ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ അക്രമി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. വീടിന്റെ മറുഭാഗത്ത് കാറും മറ്റു വാഹനങ്ങളും പാര്‍ക്ക് ചെയ്തിരുന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നത് കൊണ്ടാണ് നാശനഷ്ടം ഒഴിവായത്.
നാരമ്പാടിയില്‍ മുസ്ലീം ലീഗ് അനുഭാവിയുടെ വീടു തകര്‍ത്തു; പ്രതികളെ കുറിച്ച് സൂചന
നാരമ്പാടിയില്‍ മുസ്ലീം ലീഗ് അനുഭാവിയുടെ വീടു തകര്‍ത്തു; പ്രതികളെ കുറിച്ച് സൂചന
നാരമ്പാടിയില്‍ മുസ്ലീം ലീഗ് അനുഭാവിയുടെ വീടു തകര്‍ത്തു; പ്രതികളെ കുറിച്ച് സൂചന
നാരമ്പാടിയില്‍ മുസ്ലീം ലീഗ് അനുഭാവിയുടെ വീടു തകര്‍ത്തു; പ്രതികളെ കുറിച്ച് സൂചന
നാരമ്പാടിയില്‍ മുസ്ലീം ലീഗ് അനുഭാവിയുടെ വീടു തകര്‍ത്തു; പ്രതികളെ കുറിച്ച് സൂചന
നാരമ്പാടിയില്‍ മുസ്ലീം ലീഗ് അനുഭാവിയുടെ വീടു തകര്‍ത്തു; പ്രതികളെ കുറിച്ച് സൂചന
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Badiyadukka, Attack, House, Kasaragod, Kerala, Muslim-league, Accused, Police, Complaint, Case, House destroyed in Narambady.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia