മലദ്വാരത്തില്‍ സ്വര്‍ണബിസ്‌ക്കറ്റ് ഒളിപ്പിച്ചുകടത്തിയ യുവാവ് അറസ്റ്റില്‍
Feb 3, 2015, 22:52 IST
മംഗലാപുരം: (www.kasargodvartha.com 03/02/2015) മലദ്വാരത്തില്‍ സ്വര്‍ണബിസ്‌ക്കറ്റ് ഒളിപ്പിച്ചുകടത്തിയ യുവാവിനെ റവന്യൂ ഇന്റലിജന്‍സ് പിടികൂടി. 16.33 ലക്ഷം വിലവരുന്ന ബിസ്‌ക്കറ്റുകളാണ് യുവാവ് ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.
ദുബൈയില്‍ നിന്നും മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ ഉദുമ സ്വദേശി കണിംകുണ്ടില്‍ മുഹമ്മദ് സമീറാണ് സ്വര്‍ണകടത്തില്‍ അറസ്റ്റിലായത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു യുവാവിനെ അധികൃതര്‍ പിടികൂടിയത്.
www.kasargodvartha.comശരീരം സ്‌ക്രീന്‍ ചെയ്യാന്‍ മുഹമ്മദ് സമീറിനെ കോടതിയില്‍ ഹാജരാക്കി അനുമതി തേടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയത്. വെന്‍ ലോക് ആശുപത്രിയിലായിരുന്നു സ്‌ക്രീനിംഗ് നടത്തിയത്.
5 സ്വര്‍ണബിസ്‌ക്കറ്റുകളാണ് സമീറിന്റെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത്. 583 ഗ്രാം തൂക്കമുള്ള സ്വര്‍ണബിസ്‌ക്കറ്റുകള്‍ക്ക് 16,33,520 രൂപയാണ് വിലമതിക്കുന്നത്.
ഇയാള്‍ ദുബൈയ്ക്കും കേരളത്തിനുമിടയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അന്വേഷണം പുരോഗമിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
SUMMARY: Acting on intelligence, officers of Directorate of Revenue Intelligence (DRI) Mangaluru, on Tuesday February 3 intercepted a passenger at Mangalore International Airport and seized gold biscuits worth Rs 16.33 lac that were concealed in his body.
Advertisement: