ശിവരാത്രി നാളില്‍ ക്ഷേത്രത്തില്‍ നിന്നു ഭക്ഷണം കഴിച്ച നൂറോളം പേര്‍ക്കു വിഷബാധ
Feb 19, 2015, 09:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/02/2015) ഭക്ഷ്യവിഷബാധയേറ്റ് കുട്ടികളടക്കം നൂറോളം പേരെ പൂടങ്കല്ല് പ്രാഥമികാരോഗ്യകേന്ദ്രം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. അട്ടേങ്ങാനത്തിനടുത്ത ബേളൂര്‍ ശ്രീ ശിവ ക്ഷേത്രത്തില്‍ ബുധനാഴ്ച ശിവ രാത്രി ആഘോഷത്തില്‍ പങ്കെടുത്ത് ഉച്ചഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഗോപിനാഥ് പറഞ്ഞു.
ഛര്‍ദിയും വയറിളക്കവും ബാധിച്ചാണ് എല്ലാവരും ആശുപത്രിയിലെത്തിയത്. ആരുടേയും നില ഗുരുതരമല്ല. കുട്ടികളാണ് ഭൂരിഭാഗവും.
ചോറില്‍ നിന്നാണോ, കറികളില്‍ നിന്നാണോ, വെള്ളത്തില്‍ നിന്നാണോ വിഷ ബാധയേറ്റതെന്നു വ്യക്തമല്ല. ഉത്സവച്ചന്തയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കഴിച്ചതാണോ വിഷ ബാധയ്ക്ക് കാരണമെന്നും സംശയമുണ്ട്. ഇതു സംബന്ധിച്ച് ആരോഗ്യവിഭാഗം പരിശോധന നടത്തും. ഡി.എം.ഒ.യുടെ നേതൃത്വത്തില്‍ ഒരു സംഘം ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
Keywords: Kasaragod, Kerala, Kanhangad, Food, Temple, Food Poison, Shivarathri, Hospital, Treatment, Medical Officer, Few hospitalized after food poisoning.
Advertisement: