city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 21/02/2015) സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സി.പി.എം. ഞാണിക്കടവ് ബ്രാഞ്ച്‌സെക്രട്ടറി എന്‍. രാജനെ (30) യാണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ഞാണിക്കടവില്‍ പുതുതായി നിര്‍മ്മിക്കുന്ന ഇരുനില വീടിന് പിറക് വശത്തെ തറവാട് വീട്ടിനടുത്തുള്ള വയലിലാണ് പുലര്‍ച്ചെ 4.30 മണിയോടെ രാജനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുതിയ വീടിന്റെ ഗൃഹപ്രവേശനം തിങ്കളാഴ്ചയാണ്. ഫെബ്രുവരി 26 ന് രാജന്റെ ഗള്‍ഫുകരാനായ സഹോദരന്റെ വിവാഹവും നടക്കാനിരിക്കുകയാണ്. ഇതിനിടയില്‍ രാജന്റെ ആകസ്മിക മരണം വീട്ടുകാരെ ദുഖത്തിലാഴ്ത്തി.

സഹോദരനോടും മറ്റുമൊപ്പം പുതുതായി പണിയുന്ന വീടിന്റെ ജോലിയില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെ വ്യാപൃതനായിരുന്നു രാജന്‍. രാത്രി 12 മണിയോടെ രാജന്‍ തൊട്ടടുത്തുള്ള തറവാട് വീട്ടില്‍ കിടന്നുറങ്ങാന്‍ പോയി. തൊട്ടുപിന്നാലെ ബന്ധുക്കളും പോയി.

പുലര്‍ച്ചെ വയലിലെ പച്ചക്കറികള്‍ക്ക് വെള്ളം നനയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ രാജന്‍ പുതിയ വീടിന്റെ നിര്‍മാണ ആവശ്യത്തിന് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കരുതിവെച്ച മണ്ണെണ്ണ നിറച്ച കാനുമായി വയലിലേക്ക് ചെല്ലുകയും തീകൊളുത്തുകയുമായിരുന്നു എന്നുമാണ് പോലീസ് കരുതുന്നത്.

ഏറെ വൈകിയിട്ടും രാജന്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് സഹോദരന്‍ രാജീവന്‍ അന്വേഷിച്ച ചെന്നപ്പോഴാണ് രാജനെ പൊള്ളലേറ്റ് മരിച്ചു കിടക്കുന്നതായി കണ്ടത്. ഏതാനും ദിവസമായി രാജന് എന്തോ വിഷമമുള്ളതായി കണ്ടിരുന്നു. അതിനാല്‍ രാജനെ വീട്ടുകാര്‍ ശ്രദ്ധിച്ചു വന്നിരുന്നു.

പടന്നക്കാട് കരുവളത്തെ സ്റ്റീല്‍ അലമാര സ്ഥാപനത്തിലെ ജോലിക്കാരനാണ് രാജന്‍. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തിന് പുറമെ ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡണ്ട്, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) യൂണിറ്റ് സെക്രട്ടറി, ഞാണിക്കടവ് ജയമാരുതി കലാ-കായിക കേന്ദ്രം ട്രഷറര്‍ എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വന്ന രാജന്‍ പൊടിക്കളം മുത്തപ്പന്‍ ക്ഷേത്രത്തിലെ പരികര്‍മ്മി കൂടിയായിരുന്നു.

ഹൊസ്ദുര്‍ഗ് എസ്.ഐ. ബിജുലാലിന്റെ  നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ കോരന്‍-വിമല ദമ്പതികളുടെ മകനാണ് അവിവാഹിതനായ രാജന്‍.

രാധിക ഏക സഹോദരിയാണ്. ഞാണിക്കടവിലെ എല്ലാ പൊതുപ്രവര്‍ത്തന രംഗങ്ങളിലും സജീവമായി ഇടപെട്ട് പ്രവര്‍ത്തിച്ചു വന്നിരുന്ന രാജന്റെ മരണം നാട്ടുകാര്‍ക്ക് ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ല.
സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia