വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: പിതാവിനെ ഭീഷണിപ്പെടുത്തി കേസ് ഒത്തുതീര്‍പ്പാക്കിയതായി പരാതി
Feb 20, 2015, 02:09 IST
കാസര്‍കോട്: (www.kasargodvartha.com 20/02/2015) ദേലംപാടി വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച സംഭവം ഡി.ഡി. ഇടപെട്ട് ഭീഷണിപ്പെടുത്തി ഒതുക്കിത്തീര്‍ത്തതായി പരാതി. സി.പി.എം. അനുഭാവിയായ അധ്യാപകനാണ് കുട്ടിയെ മര്‍ദിച്ചത്. ഇയാളെ രക്ഷിക്കാനാണ് ഡി.ഡി. ഇടപെട്ട് ഒത്തുതീര്‍പ്പ് നാടകം കളിച്ചതെന്നാണ് ആക്ഷേപം.
തെളിവെടുപ്പിനെന്ന പേരില്‍ സ്‌കൂളിലെത്തിയ ഡി.ഡി. അധ്യാപകന് അനുകൂലമായി തീരുമാനമുണ്ടാകുന്നതിനായാണ് യോഗം വിളിച്ചത്. പിതാവിനെയും ഈ യോഗത്തിലേക്ക് ക്ഷണിച്ചത് തെളിവെടുപ്പിനെന്ന് പറഞ്ഞായിരുന്നു. പ്രാദേശിക പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഡി.ഡിയുടെ കൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും മെമ്പറെയും വാര്‍ഡ് മെമ്പറെയും ഇതേ യോഗത്തില്‍ എത്തിച്ചു. ഇവരെല്ലാം കൂടി നിര്‍ബന്ധിച്ച് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. മര്‍ദനമേറ്റ കുട്ടിക്ക് അനുകൂലമായി സംസാരിക്കുന്ന ആരേയും ഈ യോഗത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
സ്‌കൂളിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് കുട്ടിക്കെതിരെ നടപടി സ്വീകരിക്കുമെന്നായിരുന്നു ഇവരെല്ലാം പിതാവിനെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട പരാതിയും സ്‌കൂള്‍ അധികൃതര്‍ ഡി.ഡിക്ക് കൈമാറി. നാട്ടുകാരനായ അധ്യാപകന്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പിതാവ് പോലിസില്‍ പരാതിപ്പെട്ടിരുന്നു. കുട്ടിയെ മര്‍ദിച്ചതില്‍ പിതാവിന് പ്രശ്‌നമില്ലെന്നും ഇനിയൊരു സംഭവമുണ്ടായാല്‍ നടപടിയെടുക്കാമെന്നും പറഞ്ഞ് ഡി.ഡി. പ്രശ്‌നത്തില്‍ നിന്നും കൈയൊഴിയുകയായിരുന്നു.
അതിനിടെ അധ്യാപകനെ ക്ലാസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടരുകയാണ്. ജനുവരി 19നാണ് വിദ്യാര്‍ഥി കസേരയില്‍ ഇരുന്നുവെന്ന് ആരോപിച്ച് സലീം എന്ന അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്. ചെവിക്കുറ്റിക്ക് അടിയേറ്റ് കുട്ടി വീണപ്പോള്‍ ഷൂ കൊണ്ടും തൊഴിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നു ദിവസം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ ചികിത്സിച്ചിരുന്നു.
Related News:
കസേരയില്‍ ഇരുന്നതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന് മര്‍ദിച്ചതായി പരാതി
ഒമ്പതാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെതിരെ കേസ്

Keywords : Attack, Student, Kasaragod, Kerala, School, Teacher, Student, GVHSS, Delampady, Chair, Complaint, Student assaulted, Complaint against compromise.