തൂക്കത്തില്‍ തട്ടിപ്പെന്ന്, മത്സ്യമാര്‍ക്കറ്റില്‍ പരിശോധന
Feb 20, 2015, 15:29 IST
കാസര്‍കോട്: (www.kasargodvartha.com 20/02/2015) കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ ചില മത്സ്യവില്‍പനക്കാര്‍ ഉപയോഗിക്കുന്ന ത്രാസുകള്‍ ശരിയല്ലെന്നും തെറ്റായ അളവുകളാണ് അവ കാണിക്കുന്നതെന്നും പരാതി. ഒരു കിലോ മത്സ്യം വാങ്ങിയാല്‍ കാല്‍കിലോയുടെ വരെ കുറവുണ്ടാകാറുണ്ടത്രേ.
കഴിഞ്ഞ ദിവസം ഇവിടെ നിന്നു മത്സ്യം തൂക്കി വാങ്ങിയ ഒരാള്‍ സംശയം തോന്നി പുറത്തെ ഒരു കടയില്‍ നിന്നു തൂക്കി നോക്കിയപ്പോള്‍ 300 ഗ്രാമിന്റെ കുറവുണ്ടായിരുന്നതായി പരാതിപ്പെട്ടിരുന്നു.
സംഭവം സംബന്ധിച്ചു ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഇബ്രാഹിം കൊടിയമ്മ അളവു തൂക്ക വിഭാഗം ഓഫീസില്‍ പരാതിപ്പെടുകയും ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച മാര്‍ക്കറ്റിലെത്തി പരിശോധന നടത്തുകയും ചെയ്തു.
എന്നാല്‍ പരിശോധനാ വിവരം ചോര്‍ന്നതിനാല്‍ അവര്‍ക്കു തെറ്റായ അളവു കാണിക്കുന്ന ത്രാസുകളോ, തൂക്കക്കട്ടികളോ കണ്ടെത്താന്‍ കഴിഞ്ഞില്ലത്രേ. വെള്ളിയാഴ്ച വീണ്ടും പരിശോധന നടത്തുമെന്നു ലീഗല്‍ മെട്രോളജി വകുപ്പ് ഓഫീസ് അധികൃതര്‍ അറിയിച്ചിട്ടുള്ളതായും ഇബ്രാഹിം കൊടിയമ്മ പറഞ്ഞു.
ത്രാസും തൂക്കക്കട്ടികളും യഥാസമയം പരിശോധനയ്ക്കു വിധേയമാക്കുന്നതില്‍ നിന്നു പലരും വിട്ടു നില്‍ക്കുന്നതായാണ് വിവരം. തൂക്കത്തിലും അളവിലും കൃത്രിമം കാട്ടുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Fish-market, fish, Weight, weighing machine, Scale,
Advertisement:
കഴിഞ്ഞ ദിവസം ഇവിടെ നിന്നു മത്സ്യം തൂക്കി വാങ്ങിയ ഒരാള്‍ സംശയം തോന്നി പുറത്തെ ഒരു കടയില്‍ നിന്നു തൂക്കി നോക്കിയപ്പോള്‍ 300 ഗ്രാമിന്റെ കുറവുണ്ടായിരുന്നതായി പരാതിപ്പെട്ടിരുന്നു.
സംഭവം സംബന്ധിച്ചു ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഇബ്രാഹിം കൊടിയമ്മ അളവു തൂക്ക വിഭാഗം ഓഫീസില്‍ പരാതിപ്പെടുകയും ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച മാര്‍ക്കറ്റിലെത്തി പരിശോധന നടത്തുകയും ചെയ്തു.
എന്നാല്‍ പരിശോധനാ വിവരം ചോര്‍ന്നതിനാല്‍ അവര്‍ക്കു തെറ്റായ അളവു കാണിക്കുന്ന ത്രാസുകളോ, തൂക്കക്കട്ടികളോ കണ്ടെത്താന്‍ കഴിഞ്ഞില്ലത്രേ. വെള്ളിയാഴ്ച വീണ്ടും പരിശോധന നടത്തുമെന്നു ലീഗല്‍ മെട്രോളജി വകുപ്പ് ഓഫീസ് അധികൃതര്‍ അറിയിച്ചിട്ടുള്ളതായും ഇബ്രാഹിം കൊടിയമ്മ പറഞ്ഞു.
ത്രാസും തൂക്കക്കട്ടികളും യഥാസമയം പരിശോധനയ്ക്കു വിധേയമാക്കുന്നതില്‍ നിന്നു പലരും വിട്ടു നില്‍ക്കുന്നതായാണ് വിവരം. തൂക്കത്തിലും അളവിലും കൃത്രിമം കാട്ടുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
Also Read:
പരമശിവന് ആദ്യ പ്രവാചകന്; മുസ്ലീങ്ങള്‍ പിന്തുടരുന്നത് സനാതന ധര്‍മ്മം: മുഫ്തി മുഹമ്മദ് ഇല്യാസ്