city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍.എസ്.എസ് ആക്രമണം: പോലീസ് ഇരട്ടനീതി നടപ്പിലാക്കുന്നുവെന്ന് മുസ്‌ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 16/02/2015) ആര്‍.എസ്.എസ് വിജയശക്തി സമ്മേളനത്തോടനുബന്ധിച്ച് ബോവിക്കാനം, പൊവ്വല്‍, പ്രദേശങ്ങളില്‍ ആരാധനാലയത്തിനും വീടുകള്‍ക്കും കടകള്‍ക്കുമെതിരെ അക്രമങ്ങള്‍ നടത്തുകയും പോലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇരട്ടനീതി നടപ്പിലാക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ കുറ്റപ്പെടുത്തി.

ആര്‍.എസ്.എസ്. അക്രമങ്ങളെ തുടര്‍ന്ന് പോലീസ് 200 പേര്‍ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരാളെപോലും അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ല. പള്ളിക്കും കടകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ അക്രമണങ്ങളില്‍ നല്‍കിയ പരാതിയുടെ മേലിലും നടപടിയില്ല. ഇക്കാര്യത്തില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ വര്‍ഗീയ തീവ്രവാദ സംഘടന നേതാക്കളുടെ ചെല്‍പ്പടിക്കു നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.

ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം സംഘടന നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി കേസുകള്‍ ഒതുക്കി തീര്‍ക്കുന്നതിനും പ്രതികളെ അറസ്റ്റു ചെയ്യാതിരിക്കാനും തീരുമാനിച്ചതായും അറിയുന്നു. സംഭവത്തിലെ മുഖ്യപ്രതി ടൗണില്‍ ഇപ്പോഴും വിലസി നടക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ പോലീസ് സേനയ്ക്കുതന്നെ അപമാനമാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് സാമൂഹ്യദ്രോഹികള്‍ക്കും വര്‍ഗീയ തീവ്രവാദ സംഘടന പ്രവര്‍ത്തകര്‍ക്കും ഒത്താശ ചെയ്തുകൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.  ഇക്കാര്യത്തില്‍ ശക്കമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കണമെന്ന് അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ആര്‍.എസ്.എസ് ആക്രമണം: പോലീസ് ഇരട്ടനീതി നടപ്പിലാക്കുന്നുവെന്ന് മുസ്‌ലിം ലീഗ്

Keywords : Kasaragod, Kerala, Povvel, Bovikanam, RSS, Muslim-league, Police, Accuse, A Abdul Rahman. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia