പരവനടുക്കത്ത് മുസ്ലിം ലീഗ്-കോണ്‍ഗ്രസ് ഓഫീസുകള്‍ കത്തിക്കാന്‍ ശ്രമം
Feb 10, 2015, 13:06 IST
പരവനടുക്കം: (www.kasargodvartha.com 10/02/2015) പരവനടുക്കത്ത് മുസ്ലിം ലീഗ്- കോണ്‍ഗ്രസ് ഓഫീസുകള്‍ കത്തിക്കാന്‍ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഒരു കെട്ടിടത്തില്‍ അടുത്തടുത്ത മുറികളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ ഷട്ടറിന് പുറത്ത് ടൈലറിംഗ് കടയില്‍ നിന്നുള്ള വേസ്റ്റുകള്‍ കൂട്ടിയിട്ട് തീയിടുകയായിരുന്നു. തീ ഷട്ടറിനകത്തേക്ക് പടരാതെ അണഞ്ഞതിനാല്‍ നാശനഷ്ടം ഉണ്ടായില്ല.
സംഭവത്തില്‍ മുസ്ലിം ലീഗ് പരവനടുക്കം ശാഖ കമ്മിറ്റി അടിയന്തിര യോഗം പ്രതിഷേധിച്ചു. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിനു പിന്നിലെന്ന് കമ്മിറ്റി ആരോപിച്ചു.
പ്രസിഡണ്ട് എന്‍.എ. ബദറുല്‍ മുനീര്‍, അസ്ലം മച്ചിനടുക്കം, മുസ്തഫ മച്ചിനടുക്കം, റാഷിദ്, സലീം, നജീര്‍, ഫാസില്‍, ജസീല്‍ അഹമ്മദ്, മുസ്താഖ് എന്നിവര്‍ സംസാരിച്ചു.
Keywords: Paravanadukkam, Kerala, kasaragod, Muslim-league, Congress, fire, Congress-office, Protest.
Advertisement: