വാന്‍ തടഞ്ഞു നിര്‍ത്തി അക്രമം: മൂന്നു പേര്‍ ആശുപത്രിയില്‍
Feb 16, 2015, 15:01 IST
മഞ്ചേശ്വരം: (www.kasargodvartha.com 16/02/2015) ഒരു സംഘം ആളുകളുടെ അക്രമത്തില്‍ പരിക്കേറ്റ് മൂന്നു പേരെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പാവൂരിലാണ് സംഭവം. ഉദ്യാവര്‍ മാടയിലെ വാമയ്യ (63), മകന്‍ രവി കുമാര്‍ (30), ബന്ധു കര്‍ണാടക സൂട്ടാര്‍പേട്ടയിലെ രവി കാന്ത് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച ഓംനി വാനിനു കേടുവരുത്തുകയും ചെയ്തു.
പാവൂര്‍ പൊയ്യേ ചാമുണ്ടേശ്വരി ക്ഷേത്രത്തില്‍ ഉത്സവം കണ്ടു മടങ്ങുമ്പോള്‍ വാഹനം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവത്രേ. അക്രമ കാരണം വ്യക്തമല്ല. സംഭവം സംബന്ധിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.
പാവൂര്‍ പൊയ്യേ ചാമുണ്ടേശ്വരി ക്ഷേത്രത്തില്‍ ഉത്സവം കണ്ടു മടങ്ങുമ്പോള്‍ വാഹനം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവത്രേ. അക്രമ കാരണം വ്യക്തമല്ല. സംഭവം സംബന്ധിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Manjeshwaram, Kasaragod, Attack, Assault, Kerala, Injured, Hospital, Treatment.