എയര്‍ ഇന്ത്യ എക്സ്പ്രസ് സമയം രണ്ടു തവണ മാറ്റി; യാത്രക്കാര്‍ വലഞ്ഞു
Feb 13, 2015, 14:06 IST
മംഗളൂരു: (www.kasargodvartha.com 13/02/2015) മംഗളൂരുവില്‍ നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമയം രണ്ടു തവണ മാറ്റിയത് യാത്രക്കാരെ അങ്കലാപ്പിലാക്കി. വെള്ളിയാഴ്ച രാവിലെ 8.20 ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 813 നമ്പര്‍ ഫ്ളൈറ്റ് ആദ്യം ഉച്ചയ്ക്ക് 1.40 മണിക്കേ പുറപ്പെടുകയുള്ളൂവെന്നായിരുന്നു അറിയിപ്പ്.
പിന്നീട് സമയം രാത്രി 10.30 മണിയിലേക്ക് മാറ്റിയതായി വിമാനത്താവളത്തില്‍ നിന്നും അറിയിക്കുകയായിരുന്നു. എന്നാല്‍ എന്താണ് സമയമാറ്റത്തിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് വെള്ളിയാഴ്ച ദുബൈയിലേക്ക് പോകുന്ന ചെമ്മനാട്ടെ ഷെബീന് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കാസര്‍കോട്ടുകാരടക്കം നിരവധി പേര് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കാത്തിരിക്കുകയാണ്.

Keywords: Air Indian Express, Passenger, Mangalore Bajpe Airport, Dubai, Air India Express cuts time schedule.