അഡ്വ. സുഹാസ് വധം: വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റി
Feb 22, 2015, 12:52 IST
കാസര്‍കോട്: (www.kasargodvartha.com 22/02/2015) കാസര്‍കോട് ബാറിലെ പ്രശസ്ത അഭിഭാഷകനായിരുന്ന അഡ്വ. സുഹാസിനെ വധിച്ച കേസിന്റെ വിചാരണ ഹൈക്കോടതി തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പ്രതികളുടെ അപേക്ഷയെ തുടര്‍ന്നാണിത്. കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി (രണ്ട്) ല്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് വിചാരണ കോടതി മാറ്റാന്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ പ്രതികള്‍ക്കു വേണ്ടി ഹാജരാവേണ്ടതില്ലെന്നു കാസര്‍കോട് ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
2008 ഏപ്രില്‍ 17 നാണ് അഡ്വ. സുഹാസിനെ കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അദ്ദേഹത്തിന്റെ ഓഫീസിനുമുന്നില്‍ ക്രൂരമായി കെലപ്പെടുത്തിയത്. ഈ കേസില്‍ പ്രതികളായ കാസര്‍കോട് ബാരിയ ഹൗസിലെ ബി.എം റഫീഖ് (31), കാസര്‍കോട് മാര്‍ക്കറ്റ് റോഡ് മലബാര്‍ ഹൗസിലെ എ.എ അബ്ദുര്‍ റഹ് മാന്‍ എന്ന അമ്മി (22), മാര്‍ക്കറ്റ് റോഡ് റൈഹാന മന്‍സിലിലെ കെ.ഇ. ബഷീര്‍ (30), കാസര്‍കോട് എം.ജി. റോഡിലെ അഹമ്മദ് ഷിഹാബ് (23), കാസര്‍കോട് കരിപ്പൊടി റോഡ് എവറസ്റ്റ് ഹൗസിലെ അഹമ്മദ് സഫ്‌വാന്‍ (23) എന്നിവര്‍ വിചാരണ കോടതി മാറ്റാന്‍ ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയാണ് ജഡ്ജി പി. ഉബൈദ് സ്വീകരിച്ചത്. ഈ കേസില്‍ ഏഴു പ്രതികളാണുള്ളത്. കേസില്‍ ഒരു പ്രതി അറസ്റ്റിലാവാനുണ്ട്.
ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡണ്ടു കൂടിയായിരുന്നു സുഹാസ്.
Also Read:
സബ് വേയില്‍ ദമ്പതികളുടെ പരസ്യ സെക്സ്; യുവതിയുടെ മാറില്‍ പിഞ്ചുകുഞ്ഞും; വീഡിയോ യൂട്യൂബില്‍
Keywords: Kasaragod, Kerala, court, Murder-case, case, Police,
Advertisement: