കെ.എസ്.ആര്‍.ടി.സി. ബസ് തകര്‍ത്ത് കണ്ടക്ടറെ പരിക്കേല്‍പിച്ച പ്രതിക്ക് 3 വര്‍ഷം തടവ്
Feb 11, 2015, 09:24 IST
കാസര്‍കോട്: (www.kasargodvartha.com 11/02/2015) കെ.എസ്.ആര്‍.ടി.സി. ബസ് കല്ലെറിഞ്ഞ് തകര്‍ത്ത് കണ്ടക്ടറെ പരിക്കേല്‍പിച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും 2,000 രൂപ പിഴയും 20,000 രൂപ നഷ്ടപരിഹാരവും നല്‍കാന്‍ കോടതി വിധിച്ചു. മേല്‍പറമ്പ് ചെമ്പരിക്കയിലെ അബ്ദുര്‍ റഷീദി (29) നെയാണ് കാസര്‍കോട് സി.ജെ.എം. കോടതി ശിക്ഷിച്ചത്.
2010 ഡിസംബര്‍ ആറിന് തലേന്നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാനഗര്‍ ബി.സി. റോഡ് ജംഗ്ഷനില്‍വെച്ചാണ് സംഭവം. കണ്ടക്ടര്‍ പേരാവൂര്‍ ചുള്ളിയിലെ മനോജ് കെ. ജെയിംസിനാണ് അക്രമത്തില്‍ പരിക്കേറ്റത്. നഷ്ടപരിഹാര തുകയില്‍ 15,000 രൂപ കെ.എസ്.ആര്‍.ടി.സിക്കും 5,000 രൂപ കണ്ടക്ടര്‍ക്ക് നല്‍കാനും കോടതി വിധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Police, KSRTC-bus, conductor, Bus, Attack, Assault, Jail, Accuse, Court, 3 year imprisonment for stone pelting KSRTC.
Advertisement: