ബി.ജെ.പി. പ്രകടനത്തിനിടെ വാഹനങ്ങള്‍ തടഞ്ഞത് പോലീസുമായി സംഘര്‍ഷത്തിന് കാരണമായി
Jan 27, 2015, 12:46 IST
കാസര്‍കോട്: (www.kasargodvartha.com 27/01/2015) ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ കറന്തക്കാട് വെച്ച് വാഹനങ്ങള്‍ തടഞ്ഞത് പോലീസുമായുള്ള വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമായി. വാഹനങ്ങള്‍ തടഞ്ഞ മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ബി.ജെ.പി. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെതുടര്‍ന്ന് ഇവിരെ വിട്ടയച്ചു.
Also Read:
പാക് യുദ്ധവിമാനം ലഖ്നോയില്‍ പറന്നിറങ്ങി
Keywords: Harthal, BJP, Road, Vehicle, Rally, Protest, Kasaragpod, Kerala, Vehicles blocked due to BJP procession, volounteers clash with police.
Advertisement:
ബി.ജെ.പി. ഓഫീസ് പരിസരത്തും നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കറന്തക്കാട് എത്തിയപ്പോഴാണ് സ്വകാര്യ വാഹനങ്ങള്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞത്. പ്രകടനത്തിന് ശേഷം നടന്നയോഗം ബി.ജെ.പി. ജില്ലാ സെക്രട്ടറി എസ്. കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. ജയറാം അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ടൗണ്‍ കമ്മിറ്റി സെക്രട്ടറി പി. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍. സുനില്‍, പി. ഭാസ്‌ക്കരന്‍, മനോജ് അമെയ്‌റോഡ്, ചന്ദ്രശേഖരന്‍, സരിത, രൂപ റാണി, അനിതാ നായിക് തുടങ്ങിയവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട്, നീലേശ്വരം, ഉപ്പള, കുമ്പള, ബദിയടുക്ക, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, ബോവിക്കാനം തുടങ്ങിയ പ്രദേശങ്ങളിലും പ്രകടനം നടന്നു.
പലേടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡു തടഞ്ഞു. പ്രധാന ടൗണുകളില്‍ പോലീസ് കാവലുണ്ട്.
മംഗലാപുരത്തു നിന്നുള്ള ബസുകള്‍ കേരള അതിര്‍ത്തിയായ തലപ്പാടി വരെ വന്നു തിരിച്ചുപോവുകയാണ്. രാവിലെ ആറു മണിക്കാരംഭിച്ച ഹര്‍ത്താല്‍ വൈകിട്ടു ആറു മണിവരെയാണ്.
പാക് യുദ്ധവിമാനം ലഖ്നോയില്‍ പറന്നിറങ്ങി
Keywords: Harthal, BJP, Road, Vehicle, Rally, Protest, Kasaragpod, Kerala, Vehicles blocked due to BJP procession, volounteers clash with police.
Advertisement: