ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച്: കാസര്‍കോട്ട് ഞായറാഴ്ച ഗതാഗത നിയന്ത്രണം
Jan 31, 2015, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 31/01/2015) ആര്‍.എസ്.എസിന്റെ ജില്ലാതല റൂട്ട് മാര്‍ച്ച്, പൊതുസമ്മേളനം എന്നിവയോടനുബന്ധിച്ച് കാസര്‍കോട് നഗരത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 6.30 മണിവരെ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയതായി ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് അറിയിച്ചു. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസര്‍കോട് ടൗണ്‍, മംഗളൂരു ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചട്ടഞ്ചാലില്‍ നിന്നും തിരിഞ്ഞ് ദേളിവഴി പ്രസ് ക്ലബ്ബ് ജംങ്ഷനിലെത്തി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് വഴി പോകേണ്ടതാണ്.
ബദിയഡുക്ക, മുള്ളേരിയ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചെര്‍ക്കളയില്‍ നിന്നും തിരിഞ്ഞ് ചട്ടഞ്ചാല്‍ ദേളി വഴി കാസര്‍കോട്ടേക്ക് പോകേണ്ടതും, പാലക്കുന്ന്, ഉദുമ വഴി വരുന്ന വാഹനങ്ങള്‍ കളനാട് നിന്നും തിരിഞ്ഞ് മാങ്ങാട് - ചട്ടഞ്ചാല്‍ ദേളി വഴി കാസര്‍കോട് ഭാഗത്തേക്ക് പോവേണ്ടതുമാണ്.
കണ്ണൂര്‍ ഭാഗത്തും നിന്നും കാസര്‍കോട്, മംഗളൂരു ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങള്‍, ഗ്യാസ് ടാങ്കറുകള്‍, വലിയ ട്രെയിലറുകള്‍ എന്നീ തരത്തില്‍ പെടുന്ന വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ പ്രവേശിക്കാതെ കരിവെള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ഇതുപോലെ മംഗളൂരു ഭാഗത്ത് നിന്നും കാസര്‍കോട്, കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന മേല്‍പറഞ്ഞ തരത്തില്‍ പെട്ട വലിയ വാഹനങ്ങള്‍ തലപ്പാടിയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതായ വാഹനങ്ങള്‍ യാതൊരു കാരണവശാലും ദേശീയ പാതയ്ക്ക് അരികില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. വാഹന ഗതാഗതത്തിന്റെ തിരക്ക് കുറയുന്നത് അനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നും എസ്.പി. അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, RSS, Conference, Vehicle, Police, Root March, Traffic restriction in Highway.
Advertisement: