നഗരത്തില്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കി
Jan 28, 2015, 23:47 IST
കാസര്‍കോട്: (www.kasargodvartha.com 28/01/2015) കാസര്‍കോട് നഗരത്തിലെ കാനറ കൂള്‍ബാര്‍ ഉടമ രമേശ് മല്യയ്ക്ക് (64) കുത്തേറ്റ സംഭവത്തെതുടര്‍ന്ന് പോലീസ് നഗരത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി. ആവശ്യമായ രേഖകളില്ലാത്ത നിരവധി വാഹനങ്ങള്‍ പിടികൂടി.
അതേസമയം സംഭവത്തിന് മുമ്പ് നഗരത്തില്‍ കറങ്ങിയിരുന്ന ബൈക്ക് എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഒരു ബൈക്ക് കസ്റ്റഡിയിലെടുത്തു.
കുത്തേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമേശ് മല്യയെ രാത്രിയോടെതന്നെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. കൂള്‍ബാറില്‍ ഐസ്‌ക്രീം കഴിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ അക്രമികളെ പിന്തുടര്‍ന്നുവെങ്കിലും ഓടിമറയുകയായിരുന്നു.
ഇവര്‍തന്നെയാണ് ഒരു ഓട്ടോ റിക്ഷയില്‍ കുത്തേറ്റ രമേശ് മല്യയെ ആശുപത്രിയില്‍ എത്തിച്ചത്.
അക്രമികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ കൂള്‍ബാറില്‍ ഐസ്‌ക്രീം കഴിച്ചുകൊണ്ടിരുന്നവരുടെ മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാണ് പോലീസ് ആലോചിക്കുന്നത്.
രമേശ് മല്യയുടെ പരിക്ക് ഗുരുതരമല്ല. വിവിധ അസുഖങ്ങള്‍ക്ക് ചികിത്സയിലാണ്. അതുകൊണ്ടുതന്നെ കുത്തേറ്റതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കുവേണ്ടിയാണ് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയത്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കാസര്‍കോട്ട് കൂള്‍ബാര്‍ ഉടമയ്ക്ക് കുത്തേറ്റു

Keywords : Police, Checking, Vehicle, Kasaragod, Kerala, Stabbed, Hospital, Ramesh Malya, Cool bar owner stabbed.