സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍
Jan 24, 2015, 23:33 IST
ബോവിക്കാനം: (www.kasargodvartha.com 24/01/2015) കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാധാകൃഷ്ണന്റെ മകള്‍ രോഹിണി (24)യെയാണ് ശനിയാഴ്ച ഉച്ചയോടെ ബോവിക്കാനം എട്ടാം മൈലിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആറ് വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു രോഹിണി. രാത്രിയിലെ ജോലി കഴിഞ്ഞ് ശനിയാഴ്ച രാവിലെയാണ് വീട്ടില്‍ എത്തിയത്. ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

Keywords : Bovikanam, Nurse, Hospital, Death, Obituary, Kasaragod, Kerala, Police, Rohini, Nurse found dead hanged.