city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ന്യൂ ജനറേഷന് സ്മാര്‍ട്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്

മാഹിന്‍ കുന്നില്‍

കാസര്‍കോട്: (www.kasargodvartha.com 26/01/2015) ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാര്‍ഡിന് പകരം ഒടിയാത്ത കാര്‍ഡില്‍ വര്‍ണ ചിത്രങ്ങളടങ്ങിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ശ്രദ്ധേയമാകുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ മാര്‍ക്ക് നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് സ്മാര്‍ട്ടായി. പുതിയ വോട്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം വിതരണം ചെയ്ത  കാര്‍ഡ് കളര്‍ഫുളും കേടാവാത്ത പി. വി.സി. കാര്‍ഡ് കൊണ്ട് നിര്‍മ്മിച്ചവയുമാണ്. വോട്ടറെ വ്യക്തമായി തിരിച്ചറിയുന്ന കളര്‍ ഫോട്ടോയാണ് ഇതിലുള്ളത്.

നേരത്തെയുളള തിരിച്ചറിയല്‍ കാര്‍ഡ് കറുപ്പിലും വെളുപ്പിലും അച്ചടിച്ച് ലാമിനേറ്റ് ചെയ്തവയാണ്. ഇത് ഒടിയുകയൂം പൊട്ടുകയും  പതിവായിരുന്നു. ജില്ലകളില്‍ നിന്നും തന്നെയാണ് ഇവ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ദേശീയ വോട്ടര്‍ ദിനമായ ഞായറാഴ്ച ന്യൂ ജനറേഷന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിതരണം ചെയ്തത് സ്മാര്‍ട്ട് ഐ.ഡി.യാണ്. പുതിയ തലമുറയെ തെരെഞ്ഞെടുപ്പ് പ്രക്രിയയുമായി അടുപ്പിക്കുന്നതിന് സ്മാര്‍ട്ട് കാര്‍ഡ് സഹായകമാകും.
ന്യൂ ജനറേഷന് സ്മാര്‍ട്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പരേഡോടെ റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം

Keywords:  Election Idendity Card, ID Card, Voter ID Card, Colour ID Card, Color ID Card, New generation Smart Voter Identification Card.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia