city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാണാതായ ഭര്‍ത്തൃമതിയെ പോലീസ് കണ്ടെത്തി

മുഡ്ബിദ്രി: (www.kasargodvartha.com 08.01.2015) കടന്‍ഡെയിലില്‍ നിന്ന് കാണാതായ സ്ത്രീയെ സെല്‍ഫോണ്‍ സിഗ്‌നലുകള്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഭാര്യയായ ആനന്ദിയെ കാണാനില്ലെന്ന കടന്‍ഡെയിലിലെ ഹരീഷിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീയെ പിടി കൂടാനായത്.

പതിനെട്ട് മാസങ്ങള്‍ക്കുമുമ്പ് വിവാഹിതരായ ഹരിഷും ഭാര്യയും വിവാഹശേഷം കടന്‍ഡെയിലില്‍ താമസിച്ചുവരികയായിരുന്നു. അതിനിടെയാണ് പെട്ടെന്നൊരു ദിവസം ആനന്ദിയെ കാണാതാവുന്നത്. അമ്മയെ കാണാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആനന്ദി അവിടെ എത്തിയില്ലെന്നറിഞ്ഞതോടെയാണ് ഹരീഷ് പോലീസില്‍ പരാതിപ്പെട്ടത്. പിന്നീട് ആനന്ദിയുടെ സെല്‍ഫോണ്‍ സിഗ്‌നലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മധ്യയിലാണ് അവരെന്ന് പോലീസിന് മനസിലാവുകയും അവിടെയെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിന്റെ സഹോദരിയുടെ വീട്ടില്‍ നിന്ന് ഇവരെ പിടി കൂടുകയുമായിരുന്നു

കാണാതായ ഭര്‍ത്തൃമതിയെ പോലീസ് കണ്ടെത്തിസംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.. മധ്യയില്‍ പഠിക്കുന്ന സമയത്ത് ആനന്ദിയുമായി പരിചയമുണ്ടായിരുന്ന ഒരു ആണ്‍ സുഹൃത്ത് അടുത്തിടെ കടന്‍ഡെയിലിലെ ഇവരുടെ വീട്ടിലെത്തുകയും തിരികെ പോകുംനേരം ആനന്ദിയുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് ഈ സുഹൃത്തിനെ കാണുന്നതിനുവേണ്ടിയാണ് സ്വന്തം വീട്ടില്‍ പോകുകയാണെന്ന് കള്ളം പറഞ്ഞ് ആനന്ദി വീട്ടില്‍ നിന്നിറങ്ങിയത്. സെല്‍ഫോണ്‍ ടവര്‍ കേന്ദ്രിരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആനന്ദി മധ്യയിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വിവാഹ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതികള്‍ക്കെതിരെ വരന്‍ കോടതിയില്‍
Keywords: M issing married woman found through cell phone location, Anandi, a married woman from Kadandale near here, who had suddenly gone missing,was found from Mandya. The policemen went to Mandya, found her at the residence of her friend's sister there, and brought her back.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia