പള്ളിയിലേക്കെന്ന് പറഞ്ഞു പോയ ഗൃഹനാഥനെ കാണാതായി
Jan 20, 2015, 20:48 IST
മഞ്ചേശ്വരം: (www.kasargodvartha.com 20/01/2015) പള്ളിയിലേക്കെന്ന് പറഞ്ഞു പോയ ഗൃഹനാഥനെ കാണാതായതായി പരാതി. മഞ്ചേശ്വരം മുന്നിപ്പാടിയിലെ ഖാദര്‍ ബ്യാരി (69) യെയാണ് കാണാതായത്. 10 ദിവസം മുന്‍പ് പള്ളിയിലേക്കെന്ന് പറഞ്ഞ് പോയ ഖാദര്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് മകന്‍ അബ്ദുല്ല മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മകന്‍ പോലീസില്‍ പരാതിനല്‍കിയത്. ഖാദര്‍ ബ്യാരിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ടുകിട്ടുന്നവര്‍ 09645143068, 09995592126, 09995018008 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Keywords : Kasaragod, Kerala, Missing, Complaint, Police, Father, Masjid, Khader Byari.