20 ദിവസം മുമ്പ് കാണാതായ ഭാര്യയും കുഞ്ഞിനെയും കണ്ടെത്തി; കൊണ്ടു പോകാനെത്തിയ ഭര്‍ത്താവിന് പോലീസ് മര്‍ദനം
Jan 31, 2015, 14:35 IST
ബേക്കല്‍: (www.kasargodvartha.com 31/01/2015) 20 ദിവസം മുമ്പ് കാണാതായ ഭാര്യയേയും കുഞ്ഞിനെയും കണ്ടെത്തിയ വിവരമറിഞ്ഞ് കൂട്ടിക്കൊണ്ടു പോകാനെത്തിയ ഭര്‍ത്താവിന് പോലീസ് മര്‍ദനം. പെരിയ കല്യോട്ടെ പാലയുടെ മകനും തേപ്പ് തൊഴിലാളിയുമായ എച്ച്. രാജനാണ് (29) പോലീസ് മര്‍ദ്ദനമേറ്റത്. മര്‍ദനമേറ്റ രാജനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജന്റെ ഭാര്യ ബിന്ദുവിനെയും ഏഴ് വയസ്സുള്ള മകള്‍ രാഗിയേയും ഇരുപത് ദിവസം മുമ്പ് കാണാതായിരുന്നു. പിതാവ് അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഭര്‍ത്താവ് ആശുപത്രിയില്‍ കൂടെയുണ്ടായിരുന്നു. ഈ സമയത്താണ് ബിന്ദു കുട്ടിയെയും കൊണ്ട് വീടുവിട്ടത്.
തുടര്‍ന്ന് രാജന്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബേക്കല്‍ പോലീസ് അന്വേഷിച്ചു വരുന്നതിനിടെ നീലേശ്വരത്തെ ഒരു വീട്ടില്‍ വെച്ച് പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. ഈ വീട്ടില്‍ ബിന്ദു ജോലി ചെയ്ത് വരികയായിരുന്നു. തുടര്‍ന്ന് ഇവരെ നീലേശ്വരം പോലീസ് ബേക്കല്‍ പോലീസിന് കൈമാറി.
ബിന്ദുവിനെയും കുട്ടിയേയും കണ്ടെത്തിയ വിവരം ലഭിച്ച് സ്‌റ്റേഷനിലെത്തിയ രാജനെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
Also Read:
ഭരണഘടനാ ആമുഖത്തില്‍ നിന്നും മതേതരത്വവും സോഷ്യലിസവും ഒഴിവാക്കില്ല: വെങ്കയ്യ നായിഡു
Keywords: Kasaragod, Kerala, Bekal, Police, husband, Assault, House-wife, Man assaulted by police.
Advertisement: