കെ. സുരേന്ദ്രന് വാട്ട്‌സ് ആപ്പില്‍ വധഭീഷണി; പോലീസ് കേസെടുത്തു
Jan 29, 2015, 11:44 IST
കാസര്‍കോട്: (www.kasargodvartha.com 29/01/2015) ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ വധിക്കുമെന്ന് വാട്ട്‌സ് ആപ്പില്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡണ്ട് എ. സുരേഷ് കുമാര്‍ ഷെട്ടി ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്.
ഒരാഴ്ച മുമ്പാണ് ഒരു മിനുട്ട് 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശം വാട്ട്‌സ് ആപ്പില്‍ പ്രചരിച്ചു തുടങ്ങിയത്. സുരേന്ദ്രനെ വധിക്കാന്‍ ദുബൈയിയില്‍ നിന്നും ഞങ്ങള്‍ പുറപ്പെടുന്നുണ്ടെന്ന് പറയുന്ന സന്ദേശം തുടങ്ങുന്നത് അടുത്തിടെ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികാരം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ്.

Related News: കെ. സുരേന്ദ്രനെ വധിക്കുമെന്ന് വാട്സ് ആപ്പില്‍ ഭീഷണി
Keywords : Kasaragod, Kerala, BJP, Leader, K. Surendran, Police, Case, Complaint, Whats App.