കെ. സുരേന്ദ്രനെ വധിക്കുമെന്ന് വാട്‌സ് ആപ്പില്‍ ഭീഷണി
Jan 22, 2015, 21:22 IST
കാസര്‍കോട്: (www.kasargodvartha.com 22/01/2015) ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ വധിക്കുമെന്ന് വാട്‌സ് ആപ്പില്‍ ഭീഷണി. കഴിഞ്ഞ ദിവസം മുതലാണ് ഒരു മിനുട്ട് 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശം പ്രചരിച്ചു തുടങ്ങിയത്.
സുരേന്ദ്രനെ വധിക്കാന്‍ ദുബൈയിയില്‍ നിന്നും ഞങ്ങള്‍ പുറപ്പെടുന്നുണ്ടെന്ന് പറയുന്ന സന്ദേശം തുടങ്ങുന്നത് അടുത്തിടെ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികാരം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ്. പകരം വീട്ടാന്‍ ജില്ലയിലുള്ളവര്‍ക്കാകില്ലെന്നും അതിനായാണ് ഞങ്ങള്‍ വരുന്നതെന്നും സന്ദേശത്തില്‍ പറയുന്നു.
ആദ്യം സുരേന്ദ്രനെയും പിന്നീട് കേസില്‍ പ്രതിയായ ഒരാളേയും വധിക്കുമെന്നാണ് മുന്നറിയിപ്പ്. ഞങ്ങള്‍ പുറപ്പെടുകയാണെന്നും കാസര്‍കോട്ടുള്ളവര്‍ കാത്തിരിക്കണമെന്നും പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.
കെ. സുരേന്ദ്രനെതിരെ വാട്‌സ് ആപ്പിലൂടെ വധഭീഷണി സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍. സുനില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പരാതിയുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എസ്പി തോംസണ്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അടുത്തിടെയായി ഇത്തരത്തില്‍ വാട്‌സ് ആപ്പില്‍ വരുന്ന സന്ദേശങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണെന്നും ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു.
Keywords: K. Surendran, Kasaragod, Murder-case, Kerala, Whatsapp Message, Audio Message, Life threat to BJP leader K. Surendran in Whatsapp.