എടച്ചാക്കൈയില്‍ പുലിയിറങ്ങി, നാട്ടുകാര്‍ ഭീതിയില്‍
Jan 26, 2015, 08:05 IST
ചെറുവത്തൂര്‍: (www.kasargodvartha.com 26/01/2015) പടന്ന എടച്ചാക്കൈയില്‍ പുലിയിറങ്ങി. ഇതു നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ എടച്ചാക്കൈ യതീംഖാനയുടെ വടക്കുവശത്തെ പച്ചക്കറി കൃഷിയിടത്തില്‍ പുലിയെ കണ്ടതായി നാട്ടുകാരനായ ടി.കെ. മഹ്മൂദും, ഭാര്യ സുലൈഖയും പറയുന്നു. ഇവര്‍ ഒച്ചവെച്ചപ്പോള്‍ കറുത്ത നിറമുള്ള മൃഗം ഓടിപ്പോവുകയായിരുന്നുവത്രേ.
നിലത്തെ കാല്‍പാടുകളുടെ ഫോട്ടോയെടുത്ത് വനം വകുപ്പധികൃതര്‍ക്കു അയച്ചു കൊടുത്തതിനെ തുടര്‍ന്നു അവര്‍ കാല്‍പാട് പുലിയുടേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. പുലിയെ കണ്ട വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ ഭീതിയില്‍ കഴിയുകയാണ്. കാസര്‍കോട് ജില്ലയുടെ പല ഭാഗത്തും അടുത്തിടെയായി പുലികളും കാട്ടുപോത്തും, കാട്ടാനകളും മറ്റും നാട്ടിലിറങ്ങുന്നത് പതിവാണ്. കാടുകള്‍ നശിച്ചതും തീറ്റയും വെള്ളവും കിട്ടാത്തതുമാണ് അവ നാട്ടിലിറങ്ങാന്‍ കാരണമാകുന്നത്.
Also Read:
അന്ധയായ ആ മാതാവ് ആദ്യമായി തന്റെ കണ്മണിയെ കാണുന്ന നിമിഷം; വീഡിയോ കാണാം
Keywords: Kasaragod, Kerala, Cheruvathur, Leopard, Natives,
Advertisement: