സഅദിയ്യയുടെ തണലില്‍ ഒരു അനാഥ പെണ്‍കുട്ടിക്ക് കൂടി മംഗല്യ സൗഭാഗ്യം
Jan 22, 2015, 18:42 IST
ദേളി: (www.kasargodvartha.com 22/01/2015) സഅദിയ്യയുടെ തണലില്‍ ഒരു അനാഥ പെണ്‍കുട്ടിക്ക് കൂടി മംഗല്യ സൗഭാഗ്യം. വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് മാതൃക സൃഷ്ടിച്ചു മുന്നേറുന്ന ജാമിഅ സഅദിയ്യ അറബിയ്യയിലാണ് ഏഴ് വര്‍ഷത്തോളമായി വനിതാ യതീംഖാനയില്‍ പഠിച്ചുകൊണ്ടിരുന്ന ഖദീജത്ത് കുബ്‌റ വിവാഹ സൗഭാഗ്യം ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്.
സൗത്ത് ചിത്താരിയിലെ മൊയ്തുവിന്റെ മകന്‍ എം.കെ. മുഹമ്മദാണ് ഖദീജത്ത് കുബ്‌റയെ നിക്കാഹ് ചെയ്യാന്‍ മുന്നോട്ട് വന്ന ചെറുപ്പക്കാരന്‍. 15 വര്‍ഷം പിന്നിടുന്ന സഅദിയ്യ വനിതാ യതീംഖാനയില്‍ 2008 മുതല്‍ പഠിച്ചു വരുന്ന ഖദീജത്ത് കുബ്‌റ പുത്തൂരിലെ പരേതനായ സി.ടി. മൊയ്തീന്‍ കുട്ടിയുടെയും ബീഫാത്വിമയുടെയും മകളാണ്.
ഒമ്പത് വര്‍ഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട ഖദീജത്ത് കുബ്‌റ ഇപ്പോള്‍ സഅദിയ്യ വനിതാ കോളജില്‍ അഫ്‌സലുല്‍ ഉലമാ ബി.എയ്ക്ക് പഠിച്ചുകൊണ്ടിരിക്കെയാണ് വിവാഹാലോചന വന്നത്. സഅദിയ്യയുടെ തണലില്‍ ഇതോടെ 25 പെണ്‍ കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യം ലഭിച്ചു.
സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നൂറ് കണക്കിന് പണ്ഡിതരുടെയും വിദ്യാര്‍ത്ഥികളുടെയും സ്ഥാപന- സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ ധന്യമായ നിക്കാഹ് ചടങ്ങിന് സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദീ തങ്ങള്‍ പാനൂര്‍ കാര്‍മികത്വം വഹിച്ചു. എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഇബ്രാഹിം സഅദി വിട്ടല്‍, മുല്ലച്ചേരി അബ്ദുര്‍ റഹ്മാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
സഅദിയ്യ യതീംഖാനയില്‍ വിദ്യാഭ്യാസ താമസ ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം പഠനശേഷം ജീവിത പങ്കാളിയെ കൂടി കണ്ടെത്തുന്നതിനും ഉത്സാഹിക്കുന്നത് പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
Keywords: Deli, Jamia-Sa-adiya-Arabiya, Kasaragod, Kerala, Marriage, Wedding, Student, Khubra weds Muhammed under the shade of Sa-adiya.