നായ കുറുകെ ചാടിയപ്പോള്‍ സ്‌കൂട്ടറില്‍ നിന്നും വീണ് പരിക്കേറ്റ ഭര്‍തൃമതി മരിച്ചു
Jan 29, 2015, 12:12 IST
നീലേശ്വരം: (www.kasargodvartha.com 29/01/2015) നായ കുറുകെ ചാടിയപ്പോള്‍ സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. നീലേശ്വരം കൊട്രച്ചാലിലെ ഗള്‍ഫുകാരനായ ശശിയുടെ ഭാര്യ ബിന്ദു (35) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 26ന് നീലേശ്വരം കാര്‍ഷിക കോളജിന് സമീപം വെച്ചായിരുന്നു അപകടം. സുഹൃത്തായ യുവതിക്കൊപ്പം ബൈക്കിന് പിറകില്‍ യാത്ര ചെയ്യുകയായിരുന്നു ബിന്ദു. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടപ്പോള്‍ തെറിച്ചുവീണ ബിന്ദുവിന്റെ തല കാര്‍ഷിക കോളജിന്റെ മതിലിന് ഇടിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിന്ദു വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മക്കള്‍: സൗപര്‍ണിക, സോപാനിക. കാര്‍ത്യായനി - കണ്ണന്‍ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: രാജേഷ്, സുരേഷ്, സിന്ധു.
അപകട വിവരമറിഞ്ഞ് ബിന്ദുവിന്റെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ കൊട്രച്ചാലിലെ വീട്ടിലെത്തിച്ച ശേഷം വൈകിട്ട് അഞ്ച് മണിയോടെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.
ഇക്കഴിഞ്ഞ ജനുവരി 26ന് നീലേശ്വരം കാര്‍ഷിക കോളജിന് സമീപം വെച്ചായിരുന്നു അപകടം. സുഹൃത്തായ യുവതിക്കൊപ്പം ബൈക്കിന് പിറകില്‍ യാത്ര ചെയ്യുകയായിരുന്നു ബിന്ദു. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടപ്പോള്‍ തെറിച്ചുവീണ ബിന്ദുവിന്റെ തല കാര്‍ഷിക കോളജിന്റെ മതിലിന് ഇടിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിന്ദു വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മക്കള്‍: സൗപര്‍ണിക, സോപാനിക. കാര്‍ത്യായനി - കണ്ണന്‍ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: രാജേഷ്, സുരേഷ്, സിന്ധു.
Keywords : Kasaragod, Kanhangad, Obituary, Bike, Accident, Nileshwaram, House-wife, Treatment, Bindu, Kottrachal.