ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി സുമേഷിനെ സ്ഥലം മാറ്റിയതിന് പിന്നില്‍ ഡി.സി.സി. നേതാവ്
Jan 31, 2015, 12:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/01/2015) ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി സുമേഷിനെ സ്ഥലം മാറ്റിയതിന് പിന്നില്‍ ചരടു വലിച്ചത് ഒരു പ്രമുഖ ഡി.സി.സി. നേതാവാണെന്ന വിവരം പുറത്തുവന്നു. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ട് നിന്നും വ്യാജമണല്‍പാസ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ രക്ഷപ്പെടുത്താന്‍ ഡി.സി.സി നേതാവ് ഇടപെട്ടിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ചിരുന്ന ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി സുമേഷ് ഇതിന് വഴങ്ങിയിരുന്നില്ലെന്നാണ് വിവരം.
അതേ സമയം പ്രതികള്‍ക്ക് വേണ്ടി മുസ്ലിം ലീഗിന്റെ ഒരു നേതാവ് പോലും ഇടപെട്ടില്ലെന്നത് ശ്രദ്ധേയമാണ്. കേസില്‍ അറസ്റ്റിലായ പ്രതികളെ മുസ്ലിം ലീഗ് കയ്യൊഴിഞ്ഞപ്പോഴാണ് ഇവരെ രക്ഷപ്പെടുത്താന്‍ പ്രമുഖ ഡി.സി.സി നേതാവ് തന്നെ രംഗത്തിറങ്ങിയത്.
ഭരണാനുകൂല പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉദ്യോഗസ്ഥനെന്ന പരിഗണന പോലും നല്‍കാതെയാണ് ടി.പി സുമേഷിനെ വ്യാജമണല്‍കേസുമായി ബന്ധപ്പെട്ട് പ്രതികളെ സംരക്ഷിക്കാത്തതിന്റെ പേരില്‍ സ്ഥലം മാറ്റിയത്. വെള്ളരിക്കുണ്ടിലേക്കാണ് സുമേഷിനെ തട്ടിയത്.
സി.ഐയായി ആറു മാസം കഴിയുന്നതിന് മുമ്പാണ് യാതൊരു കാരണവുമില്ലാതെ സുമേഷിനെ മാറ്റിയതെന്നാണ് പോലീസ് സേനയിലെ മറ്റു ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതോടെ വ്യാജമണല്‍പാസ് കേസ് അട്ടിമറിയുമെന്ന സൂചനയും അന്വേഷണ സംഘത്തിലെ മറ്റു ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കാസര്‍കോട് എസ്.പി. തോംസണ്‍ ജോസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വ്യാജമണല്‍പാസ് സംഘത്തെ പിടികൂടിയത്.
ഈ കേസില്‍ അന്വേഷണം മണല്‍ലോബിയുമായി ബന്ധപ്പെട്ട മറ്റു ചില പ്രമുഖരിലേക്കും നീങ്ങാന്‍ തുടങ്ങിയതോടെയാണ് സി.ഐ ടി.പി സുമേഷിനെ തിടുക്കപ്പെട്ട് സ്ഥലം മാറ്റിയിരിക്കുന്നത്. അഭിഭാഷക വൃത്തിക്കിടെ പോലീസ് ഉദ്യോഗസ്ഥനായി എത്തുകയും സത്യസന്ധമായി അൗദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുകയും ചെയ്യുന്ന ഹൊസ്ദുര്‍ഗ് സി.ഐ ടി.പി. സുമേഷിനെ സ്ഥലം മാറ്റിയത് പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തിയിരിക്കുകയാണ്.
സ്ഥലം മാറിപ്പോകുന്ന ടി.പി സുമേഷിന് ഹൊസ്ദുര്‍ഗ് സി.ഐ ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് നല്‍കിയത്. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് മണല്‍ മാഫിയയുമായുള്ള ബന്ധം നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഇതിനിടയിലാണ് വ്യാജമണല്‍പാസുണ്ടാക്കിയ പ്രതികളെ രക്ഷപ്പെടുത്താന്‍ ഡി.സി.സി. നേതാവ് തന്നെ ചരട് വലിച്ചിരുന്ന കാര്യം പുറത്തു വന്നത്.
Also Read:
ഭരണഘടനാ ആമുഖത്തില്‍ നിന്നും മതേതരത്വവും സോഷ്യലിസവും ഒഴിവാക്കില്ല: വെങ്കയ്യ നായിഡു
Keywords: Kanhangad, Kerala, kasaragod, Hosdurg, Police, Transfer, Hosdurg CI T.P. Sumesh transferred.
Advertisement: