പൊള്ളക്കടവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ആംബുലന്‍സ് തടഞ്ഞു
Jan 27, 2015, 22:33 IST
പെരിയ: (www.kasargodvartha.com 27/01/2015) പൊള്ളക്കടവില്‍ രോഗിയെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന കുണിയ ശാഖ മുസ്ലിം ലീഗിന്റെ പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം പൊള്ളക്കടവ് ജംങ്ഷനിലായിരുന്നു സംഭവം.
റോഡില്‍ തടിച്ചുകൂടിയ ഹര്‍ത്താല്‍ അനുകൂലികള്‍ താക്കോല്‍ ഊരിയെടുത്ത ശേഷം ഡ്രൈവര്‍ ഹസനെ വലിച്ചിറക്കുകയായിരുന്നു. പിന്നീട് ഹര്‍ത്താല്‍ അനുകൂലികളില്‍ ഒരാള്‍ താക്കോല്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. പൊള്ളക്കടവിലെ അബ്ദു എന്നയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും തിരിച്ചു കൊണ്ടുവന്ന് വീട്ടില്‍ ഇറക്കി മടങ്ങുകയായിരുന്നു ആംബുലന്‍സ്.
അതേസമയം സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഹര്‍ത്താല്‍ അനുകൂലികളെ ആംബുലന്‍സ് തടയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു.
ബി.ജെ.പി ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം

Related News:
ബി.ജെ.പി. പ്രകടനത്തിനിടെ വാഹനങ്ങള്‍ തടഞ്ഞത് പോലീസുമായി സംഘര്‍ഷത്തിന് കാരണമായി
Keywords : Kasaragod, Kerala, Kuniya, Periya, Muslim-league, Ambulance, Harthal, Hospital, Shihab Thangal, Hartal supporters block Ambulance.