സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഭാഗികം
Jan 22, 2015, 10:41 IST
കാസര്‍കോട്: (www.kasargodvartha.com 22/01/2015) ശമ്പള പരിഷ്‌കരണം ഉള്‍പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ഭാഗികമാണ്.
പണിമുടക്കിനെ തുടര്‍ന്ന് സ്‌കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടേയും പ്രവര്‍ത്തനം തടസപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ പകുതിയിലധികം ജീവനക്കാര്‍ പണിമുടക്കിലാണെന്നാണ് റിപോര്‍ട്ടുകള്‍. പണിമുടക്കിലേര്‍പെട്ടവരുടെ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ ശേഖരിച്ച് വരികയാണ്.
പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രമേ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചിട്ടുള്ളൂ. ജോലിക്കെത്തിയ പല സ്ഥലങ്ങളിലും ജീവനക്കാരെ പണിമുടക്കനുകൂലികള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
10-ാം ശമ്പള പരിഷ്‌കരണം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ സമരം. ഇടക്കാല ആശ്വാസം അനുവദിക്കുക, തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.
ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാസര്‍കോട് കലക്ട്രേറ്റില്‍ പകുതിയിലധികം പേര്‍ ജോലിക്കെത്തിയില്ല. പലയിടത്തും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ സാന്നിധ്യവും ഒരുക്കിയിട്ടുണ്ട്.
Also Read:
ഇന്ത്യയെ ഒന്നിച്ച് നിര്‍ത്തുന്നത് ആര്.എസ്.എസ്: കിരണ്‍ ബേദി
Keywords: Kasaragod, Kerala, Strike, Teachers, Employees,
Advertisement: