ചൂരിയില്‍ ആക്രി ഗോഡൗണില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Jan 19, 2015, 14:32 IST
കാസര്‍കോട്: (www.kasargodvartha.com 19/01/2015) ചൂരി ജംഗ്ഷനില്‍ ആക്രി ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ചൂരിയിലെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കാസര്‍കോട് ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് എത്തിയിട്ടും തീയണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്ന് ഉപ്പളയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും തീയണയ്ക്കാന്‍ എത്തി.
തൊട്ടടുത്ത് നിരവധി വീടുകള്‍ ഉണ്ട്. ഇവിടേയ്ക്ക് തീപടരുന്നത് തടയാനാണ് ഫയര്‍ഫോഴ്‌സ് പ്രധാനമായും ശ്രമിച്ചുവരുന്നത്. കരിയും പുകയും ഉയര്‍ന്ന് പൊങ്ങിയതോടെ നഗരവാസികള്‍ ഭീതിയിലായിരുന്നു. പ്ലാസ്റ്റിക്ക് ഉള്‍പെടെയുള്ള ആക്രി സാധനങ്ങളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നികമനം.
പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തിവരുന്നത്. ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും തീയണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തൊട്ടടുത്ത നിരവധി തെങ്ങുകള്‍ കത്തിനശിച്ചു. ഇലക്ട്രിക്ക് ലൈനുകളും ഉരുകി പൊട്ടിവീണു. വിവരം അറിഞ്ഞ് കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് സ്ഥലത്തെത്തിയുരുന്നു. സംഭവം അറിഞ്ഞ് നിരവധി പേരും സ്ഥലത്ത് തടിച്ചുകൂടി.

Keywords: Fire force, Scrap Godown, Choori, Kasaragod, Kerala, Fire, Godown fire in Choori.
Advertisement: