കാഞ്ഞങ്ങാട് മാവുങ്കാലില്‍ രണ്ട് കുടുംബശ്രീ ഹോട്ടലുകള്‍ കത്തി നശിച്ചു
Jan 21, 2015, 09:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/01/2015) കാഞ്ഞങ്ങാട് മാവുങ്കാലില്‍ രണ്ട് കുടുംബശ്രീ ഹോട്ടലുകള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് തീപിടുത്തമുണ്ടായത്. മാവുങ്കാല്‍ പള്ളിക്ക് സമീപത്ത് മൂകാംബിക, ജനനി കുടുംബശ്രീ ഹോട്ടലുകളാണ് കത്തി നശിച്ചത്.
ചൊവ്വാഴ്ച കുടുംബശ്രീയുടെ എ.ഡി.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം നടക്കുന്നതിനാല്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ച് വന്നിരുന്നില്ല. 12 വര്‍ഷത്തോളമായി ഷെഡിലാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. രണ്ട് ഹോട്ടലുകളും പൂര്‍ണമായും കത്തിനശിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൂന്നു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീയണച്ചത്. ഹോട്ടലിനകത്തെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കുടുംബശ്രീ പ്രവര്‍ത്തകര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
തീപിടുത്ത വിവരമറിഞ്ഞ് കുടുംബശ്രീയുടെ യോഗ സ്ഥലത്ത് നിന്നും പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കേജരിവാളിന്റെ എതിരാളി ഇവളാണ്; ഈ സുന്ദരി!
Keywords: Kasaragod, Kanhangad, Kerala, fire, news, Hotel, fire, Fire in Kudumbashree Restaurants.
Advertisement: