വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു
Jan 18, 2015, 21:15 IST
പരവനടുക്കം: (www.kasargodvartha.com 18.01.2015) വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. പെരുമ്പളയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അരവിന്ദ് (30), രോഹിത് (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരെയും ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് പരവനടുക്കത്ത് വെച്ചാണ് മര്‍ദനമേറ്റത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന തങ്ങളെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന അരവിന്ദും, രോഹിതും പറഞ്ഞു.
നേരത്തെ മര്‍ദനമേറ്റ പരിക്കുകളോടെ ബിജെപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നില്‍ സിപിഎം ആണെന്ന് ബി.ജെ.പി ആരോപിക്കുകയും ചെയ്തിരുന്നു.
Related News:
വിവാഹ ഹാളില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകരെ വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിച്ചു; ഒരാള്‍ക്ക് വെട്ടേറ്റു

Keywords : Kasaragod, Kerala, Paravanadukkam, CPM, DYFI, Assault, BJP, Injured, Hospital, Aravind, Rohith.