നടുറോഡില്‍ ഏറ്റുമുട്ടിയ കേസ്: ബിജെപി പ്രവര്‍ത്തകര്‍ക്ക് പിഴശിക്ഷ, സിപിഎമ്മുകാര്‍ക്ക് അറസ്റ്റ് വാറണ്ട്
Jan 21, 2015, 15:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/01/2015) നടുറോഡില്‍ ഏറ്റുമുട്ടിയ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് കോടതി പിഴശിക്ഷ വിധിച്ചു. ഉദുമ മലാംകുന്നിലെ ബി.ജെ.പി പ്രവര്‍ത്തകരായ സന്തോഷ് (31), വിനായക് (39), ശ്രീകാന്ത് (38), അനൂപ് (29), സുമേഷ് (20) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) 700 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.
2013 സെപ്തംബര്‍ ഒന്നിന് ഉദുമ മലാംകുന്ന് റോഡില്‍ സി.പി.എം - ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ട് ഭാഗങ്ങളില്‍ നിന്നായി പ്രകടനമായി വന്ന സി.പി.എം - ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
അതേസമയം കേസിന്റെ വിചാരണ സമയത്ത് സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ള സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം വി. പ്രഭാകരന്‍ (40), ശ്രീധരന്‍, ചന്ദ്രന്‍ (48), അശോകന്‍ (53) എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പൊതു സ്ഥലത്ത് ഏറ്റുമുട്ടിയതിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

Keywords : Kasaragod, Kerala, Kanhangad, BJP, CPM, Assault.