ആബിദ് വധം: മുഖ്യ പ്രതി ജ്യോതിഷിനെ അറസ്റ്റ് ചെയ്തു
Jan 2, 2015, 20:57 IST
കാസര്‍കോട്: (www.kasargodvartha.com 02.01.2015) കാസര്‍കോട് എം.ജി. റോഡിലെ ജെ.ജെ. ബെഡ് സെന്ററിലെ ജീവനക്കാരനായ തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദിനെ (22) കുത്തിക്കൊന്ന സംഭവത്തില്‍ മുഖ്യ പ്രതി ജ്യോതിഷിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് ജ്യോതിഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ശനിയാഴ്ച മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്ന് കേസ് അന്വേഷിക്കുന്ന കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് അറിയിച്ചു.
ജ്യോതിഷിന്റെ അറസ്‌റ്റോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്ത ആറ് പേരെയാണ് നേരത്തെ പോലീസ് അറസ്റ്റുചെയ്തത്.
പെയിന്റിംഗ് തൊഴിലാളി പാറക്കട്ട മീപ്പുഗുരി അണങ്കൂര്‍ റോഡിലെ കൃഷ്ണ (30), മന്നിപ്പാടി ആലങ്കോട് കോളനിയിലെ കെ. വിജേഷ് എന്ന ബിജു(24), കറന്തക്കാട് ഹോണ്ട ഷോറൂമിലെ ജീവനക്കാരനും എരിയാല്‍ കൊറുവയല്‍ സ്വദേശിയുമായ കെ.സച്ചിന്‍ എന്ന സച്ചു (22) എന്നിവരെയും ബീരന്ത്ബയലിലെ തേജസ് (19), പാറക്കട്ടയിലെ അഭിഷേക് (20), കുഡ്‌ലു പച്ചക്കാട്ടെ അക്ഷയ് റൈ (24) എന്നിവരേയുമാണ് അറസ്റ്റുചെയ്തത്. പ്രതികളെല്ലാം റിമാന്‍ഡിലാണ്.
അതിനിടെ കേസിലെ മുഖ്യപ്രതികളെ കര്‍ണാടക പുത്തൂരിലെ ഒളിത്താവളത്തില്‍ വെച്ച് പിടികൂടിയതായി വിവരമുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജ്യോതിഷിനെ വിശദമായി ചോദ്യംചെയ്ത ശേഷമാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസില്‍ ആകെ 12 പേരെയാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 22 ന് രാത്രി 9.30 മണിയോടെയാണ് ആബിദ് ക്രൂരമായി പിതാവിന് മുന്നില്‍വെച്ച് കൊലചെയ്യപ്പെട്ടത്.
(UPDATED 8:57 PM)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ആബിദ് വധം: അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍, മുഖ്യപ്രതികള്‍ വലയില്‍
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍
ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്‍ജന്‍
ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി
സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
Keywords: Jyothish, Kasaragod, Kerala, arrest, Remand, court, case, Police, Zainul Abid, Abid murder case: accused on police trap.
Advertisement: