ആബിദ് വധം: റഫീഖ് കൊലക്കേസിലെ പ്രതിയടക്കം 3 പേര്‍ കൂടി അറസ്റ്റില്‍
Jan 8, 2015, 20:30 IST
കാസര്‍കോട്: (www.kasargodvartha.com 08/01/2015) എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദിനെ എം.ജി. റോഡിലെ കടയില്‍ കയറി വെട്ടികൊന്ന കേസില്‍ മുഖ്യ പ്രതികളായ മൂന്നുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ കൊലക്കേസ് ഉള്‍പെടെ മറ്റു നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
ബട്ടംപാറയിലെ കെ. മഹേഷ് (19), പെരിയടുക്കത്തെ ബട്ട്യന്‍ ഉദയന്‍ എന്ന ഉദയന്‍ (31), പന്നിപ്പാറയിലെ പ്രശാന്ത് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ പെരിയടുക്കത്തെ മുഹമ്മദ് റഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായ ഉദയന്‍. മറ്റു രണ്ടുപേര്‍ വധശ്രമം ഉള്‍പെടെയുള്ള കേസുകളില്‍ പ്രതികളാണ്.
കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. ഉദയനും പ്രശാന്തും ചേര്‍ന്ന് ആബിദിനെ പിടിച്ചുവയ്ക്കുകയും മഹേഷ് കുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
കൊല്ലാനുപയോഗിച്ച കത്തി കാസര്‍കോട് സബ്ജയിലിനടുത്തുള്ള ബാങ്കിന്റെയും സ്‌കൂളിന്റെയും സമീപത്തുനിന്നും പ്രതികള്‍ സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങള്‍ കറന്തക്കാടുള്ള അഗ്നിശമനസേന ഓഫീസിനടുത്തുള്ള കുന്നിന്‍ മുകളില്‍നിന്നും ചെരുപ്പ് എസ്‌വിടി റോഡില്‍നിന്നും ഇവര്‍ സഞ്ചരിച്ച മൂന്നാമത്തെ ബൈക്ക് ബീരന്ത് വയലിനടുത്തുനിന്നും പോലീസ് കണ്ടെടുത്തു.
നേരത്തെ അറസ്റ്റിലായ ജെ.പി. കോളനിയിലെ ജ്യോതിഷിനെ ചെങ്കള നാലാംമൈല്‍ പാണാര്‍കുളത്തുവെച്ച് കൊല്ലാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ആബിദിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ആബിദിനെ കൊലപ്പെടുത്താന്‍ ഒരുമാസം മുമ്പുതന്നെ പദ്ധതിയിട്ടു. കൊലയില്‍ നേരിട്ട് പങ്കെടുത്ത ബി.എം.എസ്. പ്രവര്‍ത്തകന്‍ ജെ.പി. കോളനിയിലെ അണ്ണൂ എന്ന വരുണ്‍കുമാര്‍ (27), ഉദയഗിരി ബട്ടംപാറയിലെ കടമ്പ് അനില്‍ എന്ന അനില്‍കുമാര്‍ (24), അടുക്കത്ത്ബയല്‍ ഭഗവതിനഗറിലെ ഹരീഷ് (27) എന്നിവരും കൊലയാളികളെ സഹായിച്ച ഉമ നേഴ്‌സിങ് ഹോമിനടുത്തെ ക്വാര്‍ട്ടേഴ്‌സിലെ അഭിഷേക് (24), അടുക്കത്ത് ബയലിലെ ആമ പ്രജിത്ത് എന്ന പ്രജിത്ത് (20), മീപ്പുഗിരി പാറക്കട്ടയിലെ കൃഷ്ണന്‍ (30), നഗരത്തിലെ ഹോണ്ട ബൈക്ക് ഷോറൂമിലെ ജീവനക്കാരന്‍ എരിയാല്‍ കൊറുവയലിലെ സച്ചു എന്ന കെ. സച്ചിന്‍ (22), മന്നിപ്പാടി ആലങ്കോട് കോളനിയിലെ വിജു എന്ന കെ. വിജേഷ് (24), ബീരന്ത്‌വയലിലെ തേജസ് (19), പാറക്കട്ടയിലെ അഭിഷേക് (20), കുഡ്്‌ലു സ്വദേശി അക്ഷയ് റൈ (24) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ കാസര്‍കോട് സബ്ജയിലില്‍ റിമാന്‍ഡിലാണ്. കൊലയാളികളെ സഹായിച്ച രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ഡിസംബര്‍ 22ന് രാത്രിയിലാണ് എം.ജി. റോഡില്‍ പിതാവിന്റെ ഉടമസ്ഥതയിലുള്ള ജെ.ജെ. ഫര്‍ണിച്ചര്‍ കടയില്‍ സൈനുല്‍ ആബിദ് കൂത്തേറ്റ് മരിച്ചത്. ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. സി.ഐ. പി.കെ. സുധാകരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍ ചവറ, സുനില്‍ അബ്രഹാം, പി.വി. ഷാജു, പ്രതീഷ് ഗോപാല്‍ തുടങ്ങിയവരാണ് പോലീസ് സംഘത്തിലെ മറ്റംഗങ്ങള്‍.

ആബിദ് വധം: മുഖ്യ പ്രതി ജ്യോതിഷിനെ അറസ്റ്റ് ചെയ്തു
ആബിദ് വധം: അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍, മുഖ്യപ്രതികള്‍ വലയില്‍
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍
ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്‍ജന്‍
ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി
സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു

Keywords : Kasaragod, Murder, Case, Accuse, Arrest, Police, Investigation, Zainul AbiD, Abid Murder case: 3 arrested.