കാട് വിട്ടിറങ്ങിയ പെരുമ്പാമ്പിന്‍ കുടുംബം നാട്ടുകാരുടെ പിടിയില്‍; 'ഒരാള്‍' രക്ഷപ്പെട്ടു !
Jan 27, 2015, 21:12 IST
കാസര്‍കോട്: (www.kasargodvartha.com 27/01/2015) കളി സ്ഥലത്ത് കണ്ടെത്തിയ മൂന്ന് പെരുമ്പാമ്പുകളെ നാട്ടുകാര്‍ പിടികൂടി. പന്നിപ്പാറ ജി.എസ് ഗ്രൗണ്ടിന് പരിസരത്ത് വെച്ച് വൈകുന്നേരം അഞ്ച് മണിയോടെയാണ് 11 അടി, 10 അടി, ആറ് അടി വീതം വരുന്ന പെരുമ്പാമ്പിന്‍ കുടുംബത്തെ പിടികൂടിയത്. കൂട്ടത്തിലുണ്ടായിരുന്ന നാലാമത്തെ പെരുമ്പാമ്പ് തൊട്ടടുത്ത കാട്ടിലേക്ക് രക്ഷപ്പെട്ടു.
പന്നിപ്പാറയിലെ ശ്രീധരന്‍, നന്ദകുമാര്‍ പൈ, ഹരിനാഥ്, കുശാല്‍ കുമാര്‍, സുധി, അജിത്ത്, മനു, അശോകന്‍, കേശവന്‍, സുരേശന്‍ എന്നിവര്‍ ചേര്‍ന്നാണ് പെരുമ്പാമ്പുകളെ പിടികൂടിയത്. ഇവയെ പിന്നീട് വനം വകുപ്പ് അധികൃതരെ ഏല്‍പ്പിച്ചു.

Keywords : Kasaragod, Snake, Natives, Kerala, Pannippara, Play ground, Python.