15 ലക്ഷത്തിന്റെ ഇലക്ട്രേണിക്‌സ് സാധനങ്ങള്‍ പിടികൂടി
Jan 30, 2015, 11:33 IST
കാസര്‍കോട്: (www.kasargodvartha.com 30/01/2015) അനധികൃതമായി സൂക്ഷിച്ച 15 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു. ഫോര്‍ട്ട് റോഡിലെ ഒരു വാടക വീട്ടില്‍നിന്നാണ് വ്യാഴാഴ്ച രാത്രി മൊബൈല്‍ ഫോണ്‍ പാര്‍ട്‌സുകള്‍, എഫ്.എം. റേഡിയോകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടികൂടിയത്.
ജില്ലാ പോലീസ് സുപ്രണ്ട് തോംസണ്‍ ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സാധനങ്ങള്‍ കണ്ടെടുത്തത്. നികുതിവെട്ടിച്ച് വില്‍പനയ്ക്ക് കൊണ്ടുവന്നതായിരുന്നു സാധനങ്ങളെന്ന് പോലീസ് പറഞ്ഞു.
അഡീഷണല്‍ എസ്.ഐ. കെ. സുരേഷ്, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ എസ്. ശ്രീജ, രാജീവന്‍, ഇന്റലിജന്‍സ് ഓഫീസര്‍മാരായ അര്‍ഷാദ്, ബി.വി. പ്രദീപ് കുമാര്‍, കെ. അശോക് കുമാര്‍, ബി.എല്‍. ഷാജഹാന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Mobile Spare parts, Mobile Accessories, Electronics, Goods.