കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
Dec 22, 2014, 23:04 IST
കാസര്‍കോട്: (www.kasargodvartha.com 22.12.2014) കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു. തളങ്കര കുന്നിലിലെ സൈനുല്‍ ആബിദാണ് (22) മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് ആബിദിന് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ ആബിദിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോയി. വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.
പിതാവിനൊപ്പം ചക്കര ബസാറിനടുത്ത് കട നടത്തി വരികയായിരുന്നു ആബിദ്. രാത്രി കട അടച്ച് വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് ഒരു സംഘം കടയില്‍ കയറി കുത്തിയത്. ആബിദിന്റെ നിലവിളി കേട്ട് തൊട്ടടുത്ത കടകളിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു,
അഞ്ച് പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ മൂന്ന് പേരാണ് കടയില്‍ കയറി ആബിദിനെ കുത്തിയത്. മറ്റു രണ്ടു പേര്‍ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

Keywords : Kasaragod, Kerala, Obituary, Sainul Abid.