യുവാവിനെ പാലക്കാട്ട് നിന്നും കാറില്‍ തട്ടിക്കൊണ്ടു വന്ന് കാസര്‍കോട് ഉപേക്ഷിച്ചു
Dec 29, 2014, 23:54 IST
കാസര്‍കോട്: (www.kasargodvartha.com 29.12.2014) യുവാവിനെ പാലക്കാട് ചെറുപ്പളശേരിയില്‍ നിന്നും കാറില്‍ തട്ടികൊണ്ട് വന്ന് കാസര്‍കോട് ഉപേക്ഷിച്ചതായി പരാതി. ചെറുപ്പളശേരിയിലെ സെല്‍ വേള്‍ഡ് മൊബൈല്‍ ഷോപ്പിലെ സെയില്‍സ് റപ്രസന്റേറ്റീവായ അരുണ്‍ എസ് നായറിനെയാണ് മൂന്നംഗ സംഘം കാറില്‍ തട്ടികൊണ്ടുവന്ന് കാസര്‍കോട് ഉപേക്ഷിച്ചത്.
പാലക്കാട് ജില്ലയിലെ പനമണ്ണ കേഴൂര്‍ കോട്ടത്തില്‍ ഹൗസിലെ സുധാകരന്റെ മകനാണ് 25കാരനായ അരുണ്‍ എസ് നായര്‍. തിങ്കളാഴ്ച രാവിലെ 9.30ന് ചെറുപ്പളശേരിയിലെ ഫെഡറല്‍ബാങ്കില്‍ നിന്നും ഇറങ്ങിവരികയായിരുന്ന അരുണിനെ സ്വിഫ്റ്റ് ഡിസൈയര്‍ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോവുകയായിരുന്നു.
കാറിലെത്തിയ സംഘം അരുണിനടുത്ത് വണ്ടി നിര്‍ത്തി പട്ടാമ്പിയിലേക്കുള്ള വഴി അന്വേഷിച്ചു. അരുണും പട്ടാമ്പിയിലേക്കായതിനാല്‍ അതേ വണ്ടിയില്‍ തന്നെ കയറി. പിന്നീട് കറിനകത്തുണ്ടായിരുന്നവര്‍ അരുണിനെ നിര്‍ബന്ധിച്ച് വെള്ളം കുടുപ്പിച്ചതായി പറയുന്നു. വെള്ളം കുടിച്ച ശേഷം അരുണിന്റെ ബോധം നഷ്ടമായി. പിന്നീട് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ പട്ടാമ്പിയാണെന്ന് പറഞ്ഞ് അരുണിനെ ഇറക്കി വിടുകയായിരുന്നു.
റെയില്‍വേ സ്‌റ്റേഷന് മുന്നിലിറങ്ങിയ ശേഷമാണ് ഇത് കാസര്‍കോടാണെന്ന് അരുണ്‍ തിരിച്ചറിഞ്ഞത്. വഴിയില്‍ കണ്ട ഒരാളോട് തന്റെ അവസ്ഥ പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ മൊബൈല്‍ ഫോണില്‍ 50 രൂപ റീചാര്‍ജ് ചെയ്തു നല്‍കിയതായി അരുണ്‍ പറയുന്നു. അവിടെ നിന്നും നേരെ പോലീസ് സ്‌റ്റേഷനിലെത്തി അരുണ്‍ പരാതി നല്‍കി. കാറിലുണ്ടായിരുന്ന മൂന്നു പേരില്‍ രണ്ട് പേര്‍ തമിഴും ഒരാള്‍ മലയാളവുമാണ് സംസാരിച്ചിരുന്നത്.
പോലീസ് അരുണിന്റെ ബന്ധുക്കള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. അവരോട് ചൊവ്വാഴ്ച പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അരുണിന്റെ കൈയിലുണ്ടായിരുന്ന ഒരു പവന്റെ മോതിരവും 500 രൂപയും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. ബാങ്കില്‍ നിന്നും ഇറങ്ങി വന്ന അരുണിന്റെ കൈവശം പണമുണ്ടാവാം എന്നു കരുതി തട്ടിക്കൊണ്ട് വന്നതാവാമെന്ന നിഗമനത്തിലാണ് പോലീസ്. ബന്ധുക്കള്‍ കൂടി വന്നതിന് ശേഷം മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാവുകയുള്ളൂ.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Youth, Kidnap, Complaint, Car, Railway station, Bank, Arun S Nair, Cheruppalashery, Youngster kidnapped.
Advertisement: