ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രന്‍ കൊലക്കേസ്: വിചാരണ ഫെബ്രുവരി 2 നു തുടങ്ങും
Dec 25, 2014, 16:40 IST
കാസര്‍കോട്: (www.kasargodvartha.com 25.12.2014) കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറും തിരുവനന്തപുരം സ്വദേശിയുമായ പി.സി. ഉപേന്ദ്രനെ (26) പന്നിപ്പാറയില്‍ വെച്ചു കുത്തിക്കൊന്ന കേസിന്റെ വിചാരണ ഫെബ്രുവരി രണ്ടിനു കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്)യില്‍ ആരംഭിക്കും. 2011 ജനുവരി 25നു രാവിലെയാണ് ഉപേന്ദ്രനെ പന്നിപ്പാറയിലേക്കുള്ള കട്ട് റോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പു കാസര്‍കോട്ടെത്തിയ ഉപേന്ദ്രന്‍ കേളുഗുഡ്ഡെയിലെ യുവതിയെ വിവാഹം കഴിച്ചു പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു.
കേസില്‍ കാസര്‍കോട് ടിപ്പുനഗര്‍ അണങ്കൂര്‍ ഹൗസിലെ കെ. കൈസല്‍ (22), അണങ്കൂര്‍ പച്ചക്കാട് കൊറക്കോട് ഹൗസിലെ കെ.എ. അബ്ദുല്‍ നാസര്‍ (30), അണങ്കൂര്‍ കൊല്ലമ്പാടിയിലെ എ. റഹ്മാന്‍ ഫദലു (24), കുമ്പള ആരിക്കാടി കൊടിയമ്മയിലെ സി. അബ്ദുല്ല എന്ന അന്തുഞ്ഞി (30), കാസര്‍കോട് നെല്ലിക്കുന്നിലെ കെ.എം. റിഷാല്‍(19), അണങ്കൂരിലെ എം. നൗഷാദ് (19), അണങ്കൂര്‍ ടിപ്പുനഗറിലെ പി.എ. ശാഹുല്‍ ഹമീദ് (22), കുഡ്‌ലു എരിയാലിലെ ഇബ്രാഹിം ഖലീല്‍ എന്ന ഖലീല്‍ (25), തളങ്കര തെരുവത്തെ ഷെയ്ഖ് മുഹമ്മദ് നവാസ് എന്ന നവാസ് (33) എന്നീ ഒമ്പതു പ്രതികളാണു കേസിലുള്ളത്.
ഇവരില്‍ ആദ്യത്തെ അഞ്ചു പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും, മറ്റു നാലു പ്രതികള്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ ആകെ 58 സാക്ഷികളുണ്ട്. കാസര്‍കോട് പോലീസാണ് കേസന്വേഷിച്ചത്. 2011 ജനുവരി ഒമ്പതിനു ബട്ടംപാറയില്‍ ഒരു യുവാവു കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായാണ് ഉപേന്ദ്രനെ റിക്ഷ വാടകയ്ക്കു വിളിച്ചു കൊണ്ടു പോയി ആസൂത്രിതമായി കുത്തിക്കൊന്നതെന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

Also read:
കൊഹ്ലി, ധവാനെ കുത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ സിനിമയെ വെല്ലുന്ന കഥ
Keywords: Auto Driver, Murder Case, Police, Accused, Court, Prosecution, Upendran murder case.
Advertisement: