കാസര്‍കോട്ടെ സംഘര്‍ഷ സാധ്യത: നഗരവും പരിസരവും സി.സി.ടി.വി. ക്യാമറയുടെ പരിധിയിലാക്കി
Dec 3, 2014, 19:45 IST
കാസര്‍കോട്: (www.kasargodvartha.com 03.12.2014) കാസര്‍കോട്ട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരവും പരിസരങ്ങളും സി.സി.ടി.വി. ക്യാമറയുടെ പരിധിയിലാക്കി. കാസര്‍കോട് പോലീസ് സബ് ഡിവിഷന്‍ പരിധിയില്‍ മുഴുവന്‍ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചതായി കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് അറിയിച്ചു.
കാസര്‍കോട് നഗരവും മധൂര്‍ പഞ്ചായത്തും ദേശീയ പാതയും സി.സി.ടി.വി. ക്യാമറയുടെ പൂര്‍ണ കവറേജിലായിരിക്കും. ഇതിന്റെ കണ്‍ട്രോള്‍ റൂം കാസര്‍കോട് സി.ഐ. ഓഫീസിലാണ് ക്രമീകരിച്ചിരിക്കുന്നത്. കാസര്‍കോട്ടും മറ്റും സര്‍വ്വകക്ഷി സമാധാനയോഗവും വളിച്ചുചേര്‍ത്തിട്ടുണ്ട്. ശബരിമല സീസണ്‍ ആയതിനാല്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിച്ചുവരികയാണ്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ പരിധിയിലും സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അല്‍പം ജോലി ബാക്കിയുണ്ട്.
ജില്ലയില്‍ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രിയായിരിക്കും ഔദ്യോഗികമായി നിര്‍വഹിക്കുക. ഇതിന്റെ തീയ്യതി പിന്നീട് തീരുമാനിക്കും. ഉദ്ഘാടനത്തിന് മുമ്പ് തന്നെ സി.സി.ടി.വി. ക്യാമറ പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുകയാണ്. ദേശീയ പാതയിലൂടെയും സംസ്ഥാന പാതയിലൂടെയും പോകുന്ന വാഹനങ്ങള്‍ സി.സി.ടി.വി. ക്യാമറയുടെ പരിധിയില്‍ പെടും. പ്രധാന ആരാധനാലയങ്ങളുടെ പരിസരവും മറ്റുചില സ്ഥലങ്ങളിലും ക്യാമറ സ്ഥാപിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള അക്രമങ്ങള്‍ നടത്തുന്നതും വാഹനങ്ങള്‍ക്ക് കല്ലെറിയുന്നതും ക്യാമറ ഒപ്പിയെടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
ജില്ലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള അക്രമ സാധ്യത മുന്‍കൂട്ടികണ്ടാല്‍ മുന്‍കരുതല്‍ അറസ്റ്റ് ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് തീരുമാനം. അക്രമം നടത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പെടയുള്ള കുറ്റങ്ങളായിരിക്കും ചുമത്തുക.
Keywords: Kasaragod, DYSP T.P. Ranjith, Kerala, CCTV, Clash, CCTV Camera, Town, sensitive areas and highway under CCTV surveillance.
Advertisement:
Advertisement: