കരിന്തളം നെല്ലിയടുക്കത്ത് സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ എട്ടുവയസുകാരന്‍ മുങ്ങിമരിച്ചു
Dec 23, 2014, 13:07 IST
നീലേശ്വരം: (www.kasargodvartha.com 23.12.2014) സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ എട്ടുവയസുകാരന്‍ മുങ്ങിമരിച്ചു. കാസര്‍കോട് ജയ്മാത സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയും കാസര്‍കോട് വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ ബിജു-ഡെയ്‌സി ദമ്പതികളുടെം മകനുമായ ഡേവിസ് ആണ് നീലേശ്വരം നെല്ലിയടുക്കം പുഴയില്‍ മുങ്ങിമരിച്ചത്.
സഹോദരി ഡോണയെ (11) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ അടച്ചതിനാല്‍ നെല്ലിയടുക്കത്തെ കുടുംബ വീട്ടില്‍ പോയതായിരുന്നു ഇരുവരും. ചൊവ്വാഴ്ച രാവിലെ കുളിക്കാനായി നെല്ലിയടുക്കം പുഴയിലിറങ്ങിയ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇരുവരേയും പുറത്തെടുക്കുകയും നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ഡേവിസ് മരിച്ചിരുന്നു. ഡേവിസിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

Keywords : Drown, Student, Kerala, Nileshwaram, Kasaragod, Obituary, Student drowned.
Advertisement:
Advertisement: