ആബിദിന്റെ കൊലപാതകം: ആര്‍.എസ്.എസ് - ബി.ജെ.പി ഭീകരതയുടെ തെളിവ്: എ സഈദ്
Dec 23, 2014, 23:12 IST
കാസര്‍കോട്: (www.kasargodvartha.com 23.12.2014) നഗരത്തിലെ കടയില്‍ ആബിദ് എന്ന യുവാവ് കൊല്ലപ്പെട്ടത് ആര്‍.എസ്.എസ്. - ബി.ജെ.പി ഭീകരത കേരളത്തിലും ശക്തിപ്പെടുന്നതിന്റെ തെളിവാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡണ്ട് എ സഈദ് പറഞ്ഞു. ബി.ജെ.പി ദേശീയപ്രസിഡണ്ട് അമിത് ഷാ കേരളത്തില്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ ഭീകരതയുടെ രൂപത്തിലാണ് പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. കാസര്‍കോട് ടൗണില്‍ മൂന്ന് ദിവസത്തോളമായി സി.സി.ടി.വി കാമറ പ്രവര്‍ത്തിക്കുന്നതില്ലെന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും ഭീകര നിയമങ്ങള്‍ നടപ്പിലാക്കുന്ന കേരള പോലീസ് ഈ സംഭവത്തില്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് കേരള ജനത ശ്രദ്ധിക്കുന്നുണ്ട്. സ്വന്തം പിതാവിന്റെ മടിയില്‍വച്ച് യുവാവിനെ നിഷ്ഠൂരമായി കുത്തികൊന്ന സംഭവം തുല്യതയില്ലാത്ത ഭീകരതായി എസ്.ഡി.പി.ഐ വിലയിരുത്തുന്നു. കേരള സര്‍ക്കാര്‍ ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും അവര്‍ ചെയ്ത കുറ്റകൃത്യങ്ങളോടും മൃതുസമീപനം സ്വീകരിക്കുന്നതും അവര്‍ക്കെതിരെയുള്ള കേസുകള്‍ ഒഴിവാക്കികൊടുക്കുന്നതും ഭീകരതയ്ക്ക് പ്രോല്‍സാഹനമാകുന്നുണ്ട്.
കുറ്റവാളികളേയും അവര്‍ക്ക് സഹായം ചെയ്തവരേയും പിറകില്‍ പ്രവര്‍ത്തിച്ചവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡണ്ട് ആവശ്യപ്പെട്ടു. ആബിദിന്റെ വീട് എസ്.ഡി.പി.ഐ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്.ഡി.പി.ഐ ദേശീയ ചെയര്‍മാന്‍ എ സഈദ്, സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ എം അഷറഫ്, പോപുലര്‍ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ കെ എം ശരീഫ്, പോപുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷറഫ് മൗലവി, ജനറല്‍ സെക്രട്ടറി കെ സാദാത്ത് മാസ്റ്റര്‍, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം, സി ടി സുലൈമാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആബിദിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
Keywords : Kasaragod, Kerala, Death, Murder, SDPI, Youth, Sainul Abid.

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ