302രൂപയുടെ മരുന്ന് 130 രൂപയ്ക്ക് കിട്ടുന്ന വിധം... ചൂഷണം ഇങ്ങനെയും
Dec 1, 2014, 23:49 IST
കാസര്‍കോട്: (www.kasargodvartha.com 01.12.2014) ഭാര്യക്ക് ബ്ലീഡിങ് ആയതിനാലാണ് നഗരത്തിലെ ഓട്ടോ റിക്ഷാ ഡ്രൈവര്‍ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെയും കൊണ്ടെത്തിയത്. വിശദമായ പരിശോധനക്ക് ശേഷം ഡോക്ടര്‍ മരുന്ന് കുറിച്ചു നല്‍കി. കണ്‍സള്‍ട്ടിങ് റൂമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നേഴ്‌സ് മരുന്നുകള്‍ ഹോസ്പിറ്റലിന്റെ ഫാര്‍മസിയില്‍ നിന്നുതന്നെ വാങ്ങാന്‍ ഉപദേശിച്ചിരുന്നു.
മുടങ്ങാതെ കഴിക്കേണ്ടുന്ന മരുന്നാണെന്നും ഇവിടെ നിന്ന് തന്നെ വാങ്ങിക്കോളൂ എന്നുമായിരുന്നു ഉപദേശം. മരുന്ന് മുടങ്ങിയാല്‍ പ്രശ്‌നമാവുമെന്നും നേഴ്‌സ് സൂചിപ്പിച്ചിരുന്നു. ഹോസ്പിറ്റലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മരുന്നു വാങ്ങുന്ന കാര്യം ഭാര്യ സൂചിപ്പിച്ചതാണ്. എന്നാല്‍ താന്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നതിനടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങാമെന്ന് ഡ്രൈവര്‍ ഉറപ്പുനല്‍കി.
പരിചയക്കാരന്റെ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ ഓട്ടോ നിര്‍ത്തി പ്രിസ്‌ക്രിപ്ഷനുമായി ഡ്രൈവര്‍ മരുന്നു വാങ്ങാനിറങ്ങി. പ്രിസ്‌ക്രിപ്ഷന്‍ നോക്കി ഫാര്‍മസിസ്റ്റ് മരുന്ന് എടുത്തു കൊടുത്തു. 10 ഗുളികക്ക് 302.35 രൂപ. ഡ്രൈവര്‍ വല്ലാതെ അസ്വസ്ഥനാവുന്നത് പരിചയക്കാരന്‍ കൂടിയായി ഫാര്‍മസിറ്റിന് മനസിലായി. അദ്ദേഹം ചിരിച്ചു കൊണ്ട് ചോദിച്ചു. എന്തു പറ്റി? രാവിലെ മുതല്‍ രാത്രി വൈകുന്നതുവരെ ഓടിയാല്‍ ഇത്രയും പൈസ കിട്ടില്ലടാ... ചിരിച്ചു കൊണ്ടായിരുന്നു ഡ്രൈവറുടെ മറുപടി.
200 രൂപ ഡോക്ടര്‍ ഫീസ്, 300 രൂപ പരിശോധനക്ക് ഇനി 302 രൂപ കൂടി താങ്ങില്ലടാ. നീ പകുതി ദിവസത്തേക്ക് എടുക്ക്. ബാക്കി പിന്നെ വാങ്ങാം. ഫാര്‍മസിസ്റ്റ് ചിരിച്ചു എന്നിട്ട് അകത്ത് പോയി മൂന്ന് തരം മരുന്നു കൊണ്ടുവന്നു. ഇതാ ഇതെല്ലാം അമിത രക്തശ്രാവം ഉണ്ടായാല്‍ നല്‍കുന്ന മരുന്നാണ്. ഇവ എല്ലാം tranexamic acid & mefenamic tablets ആണ്. നിങ്ങളുടെ ഡോക്ടര്‍ എഴുതിയത് emcure കമ്പനിയുടെ pause-mf ടാബ്ലറ്റ്‌സ് ആണ്. അതിനാണ് പത്തിന് 302.35രൂപ.
sun കമ്പനിയുടെ trapic-mf ടാബ്ലറ്റ്‌സിന് 10ന് 193രൂപയേയുള്ളൂ. mankind കമ്പനിയുടെ tesakind-mf ടാബ്ലറ്റ്‌സിന് 10ന് 130 രൂപ മാത്രം. ഒരു രോഗത്തിന് ഒരേ തരം മരുന്നുകള്‍ക്ക് തന്നെ പല കമ്പനികളുടെ മരുന്നുകള്‍ക്ക് വിവിധതരത്തിലാണ് വില. കമ്പനി മാറിയാല്‍ പ്രശ്‌നമാവില്ലെയെന്ന് ഡ്രൈവര്‍ നിഷ്‌കളങ്കമായി ചോദിച്ചു. ഫാര്‍മസിസ്റ്റ് ചിരിച്ചു. രോഗികളുടെ ഈ പേടിയാണ് ഡോക്ടര്‍മാരും കമ്പനികളും ചൂഷണം ചെയ്യുന്നതെന്ന് അവന്‍ തുറന്നു പറഞ്ഞു.
അന്താരാഷ്ട്ര നിലവാരമുള്ള കുത്തക കമ്പനികള്‍ മരുന്നുകള്‍ക്ക് കനത്ത വില ഈടാക്കി രോഗികളെ പിഴിയുന്നു. ഇതേ മരുന്ന കുറിച്ചു നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കമ്പനികള്‍ കൊടുക്കുന്നത് വിദേശ ടൂര്‍ പാക്കേജും, വിലപിടിപ്പുള്ള സമ്മാനങ്ങളും. പാവം രോഗികളും അവരുടെ ബന്ധുക്കളും പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന പണമാണ് തങ്ങള്‍ ഇങ്ങനെ ചൂഷണം ചെയ്യുന്നതെന്ന് അവര്‍ ആലോചിക്കുന്നേയില്ല. ഈ പാപമൊക്കെ അവര്‍ എവിടെ കൊണ്ട് പോയി പരിഹരിക്കും.
(തുടരും)

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് കാസര്‍കോട്‌വാര്‍ത്ത...
Related:
ഡോക്ടറുടെ ചോദ്യം കേട്ട് പതറിപ്പോയ നിമിഷം...
ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍
Keywords : Kasaragod, Kerala, Govt.Hospitals, Treatment, Patient's, Bleeding, Pregnant, Driver, Medical Shop, Poor patients and rich doctors.