പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ എസ്.ഐ തൂങ്ങി മരിച്ച നിലയില്‍
Dec 2, 2014, 08:55 IST
കാസര്‍കോട്: (www.kasargodvartha.com 02.12.2014) യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ എസ്.ഐ തൂങ്ങി മരിച്ച നിലയില്‍. ആദൂര്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐയും കരിവെള്ളൂര്‍ വെള്ളച്ചാല്‍ സ്വദേശിയുമായ പി.വി. സുഗുണനെ (52) യാണ് ചൊവ്വാഴ്ച രാവിലെ ചീമേനി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വേങ്ങാപാറയില്‍ റോഡരികിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പ്രഭാത സവാരിക്കായി ഇറങ്ങിയതായിരുന്നു.
സ്‌റ്റേഷനില്‍ പരാതിയുമായെത്തിയ പട്ടികവര്‍ഗക്കാരിയായ യുവതിയെ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നേരത്തെ സുഗുണന്‍ അറസ്റ്റിലായിരുന്നു. യുവതി കാസര്‍കോട് വനിതാ പൊലീസ് സെല്ലിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം 12ന് പോലീസ് സുഗുണനെ അറസ്റ്റു ചെയ്തത്. ഇതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി സുഗുണനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയായിരുന്നു.
14 ദിവസത്തേക്ക് റിമാന്‍ഡിലായ സുഗുണന്‍ കഴിഞ്ഞ ദിവസം കാസര്‍കോട് സബ് ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. പീഡിപ്പിക്കപ്പെട്ട യുവതി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും എസ്.ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുഗുണന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആദൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുഗുണന് അറസ്റ്റില്‍
ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്: മുംബൈയിലേക്ക് മുങ്ങിയ ഒന്നാം പ്രതിയായ യുവാവ് അറസ്റ്റില്‍
Related Article:
എസ്. ഐയുടെ മരണം: അനാഥമാക്കിയത് കുടുംബത്തെ
Keywords: Kasaragod, Kerala, suicide, case, Police, Molestation-attempt, complaint, police-station, Police officer found dead hanged.
Advertisement: