വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍
Dec 2, 2014, 08:52 IST
കാസര്‍കോട്: (www.kasargodvartha.com 02.12.2014) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗിമായി പീഡിപ്പിക്കുകയും നാലു ലക്ഷം രൂപയും നാലു പവന്‍ സ്വര്‍ണവും കൈക്കലാക്കി വഞ്ചിക്കുകയും ചെയ്തുവെന്ന കേസില്‍ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍. പാറക്കട്ട എ.ആര്‍. ക്യാമ്പിലെ പോലീസ് ഡ്രൈവറും വര്‍ഷങ്ങളായി പാറക്കട്ടയില്‍ താമസക്കാരനുമായ എ.പി. സജേഷ് (34) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി പിന്നീട് റിമാന്‍ഡു ചെയ്തു.
പാറക്കട്ടയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ 40 കാരിയെ എട്ടു വര്‍ഷത്തോളമായി ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് കേസ്. പണവും സ്വര്‍ണവും കൈക്കലാക്കിയ പോലീസുകാരന്‍ അതു തിരിച്ചു നല്‍കാതിരിക്കുകയും വിവാഹത്തില്‍ നിന്നു പിന്മാറുകയും ചെയ്തതിനെ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്.
അടുത്തിടെ പോലീസുകാരന്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായും വിവരമുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 376, 420, 406 വകുപ്പുകള്‍ പ്രകാരമാണ് പോലീസുകാരനെതിരെ കേസെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു
Keywords: Kasaragod, Kerala, Police, Driver, arrest, marriage, Molestation, Youth, gold, court, Remand, Police driver arrested for molestation.
Advertisement: