city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷാഫിയുടെ കുടുംബത്തിന് കെഎംസിസി വീട് നിര്‍മിച്ചുനല്‍കും; ഖബറടക്കം ചൊവ്വാഴ്ച

ദുബൈ: (www.kasargodvartha.com 01.12.2014) ഇക്കഴിഞ്ഞ വ്യാഴാഴ്ച നാട്ടിലേക്ക് യാത്ര തിരിക്കാന്‍ ദുബൈ വിമാനത്താവളത്തിലെത്തിയശേഷം വിമാനത്തില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ച ഉദുമ പഞ്ചായത്ത് മുസ്ലീം ലീഗ് മുന്‍ പ്രസിഡന്റ് മുഹമ്മദ് ഷാഫി(39) യുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി രംഗത്തുവന്നു. ഷാഫിയുടെ കുടുംബത്തിന് ബൈത്തുറഹ്മ പദ്ധതിയില്‍ വീടുവെച്ചു നല്‍കുമെന്ന് കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് ടി കെ മുനീര്‍ ബന്താട്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍, ട്രഷറര്‍ മുഹമ്മദ് മാങ്ങാട് എന്നിവര്‍ അറിയിച്ചു.

ഷാഫിയുടെ ഭാര്യ ചെറുവത്തൂരിലെ റഹ്മത്തും പറക്കമുറ്റാത്ത മൂന്ന് കുട്ടികളും മാതാവ് നഫീസയും ഉദുമ പാക്യാരയിലെ ജമാ അത്ത് ക്വാര്‍ട്ടേഴ്‌സിലാണ് വര്‍ഷങ്ങളായി താമസിക്കുന്നത്. നാട്ടില്‍ ചെറിയതോതില്‍ കച്ചവടം നടത്തി ജീവിതം തള്ളിനീക്കിയിരുന്ന മുഹമ്മദ് ഷാഫി സ്വന്തം വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് ദുബൈയിലെത്തിയത്.

അജ്മാന്‍ സനായിലെ മദീന ബേക്കറിക്ക് സമീപത്തെ ഇന്നാവി ഫുഡ്‌സ്റ്റെഫ് കടയില്‍ ജോലി ചെയ്തുവന്നിരുന്ന ഷാഫി ഒരുവര്‍ഷത്തെ ജോലിക്ക് ശേഷം കുടുംബാംഗങ്ങളെ കാണാന്‍ ഡിസംബര്‍ എട്ടിന് നാട്ടിലേക്ക് തിരിക്കാനിരിക്കയായിരുന്നു. ഇതിനിടെ മരണത്തിന് രണ്ടു ദിവസം മുമ്പ് ജോലി സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഷാഫി നാട്ടിലേക്ക് വന്ന് ചികിത്സ നടത്താന്‍ യാത്ര നേരത്തെയാക്കുകയായിരുന്നു.

നാട്ടിലേക്ക് പോകാനായി ദുബൈ- മംഗലാപുരം എയര്‍ ഇന്ത്യാ വിമാനത്തില്‍ കയറിയ ഷാഫിക്ക് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ട് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി തിങ്കളാഴ്ച നാട്ടിലെത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കുള്ള ഫ്‌ളൈറ്റില്‍ മാത്രമേ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരക്കുഴിയുടെ നേതൃത്വത്തില്‍ ദുബൈ- ഉദുമ മണ്ഡലം കെഎംസിസി, അജ്മാന്‍- കാസര്‍കോട് ജില്ലാ കെഎംസിസി, കണ്ണംകുളം ജമാഅത്ത് കമ്മിറ്റി, പാക്യാര ജമാഅത്ത് കമ്മിറ്റി എന്നിവയുടെ പ്രവര്‍ത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള  പ്രവര്‍ത്തനം നടത്തിവരുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ മംഗലാപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ഉദുമ പാക്യാരയിലെ  ക്വാര്‍ടേഴ്‌സിലെത്തിച്ച ശേഷം പാക്യാര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഒമ്പതുമണിയോടെ ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഷാഫിയുടെ കുടുംബത്തിന് കെഎംസിസി വീട് നിര്‍മിച്ചുനല്‍കും; ഖബറടക്കം ചൊവ്വാഴ്ച

Related News:
വിമാനത്തിനകത്ത് ഹൃദയാഘാതംമൂലം മരിച്ച ഉദുമയിലെ മുഹമ്മദ് ഷാഫിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
Also Read:
പത്മനാഭനെ തള്ളണോ, കൊള്ളണോ? സിപിഎമ്മില്‍ പുതിയ വിവാദം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia