മണികണ്ഠന്‍ രക്ഷകനായെത്തി; അഭിലാഷിന് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യത്തിന്
Dec 12, 2014, 20:29 IST
രാവണേശ്വരം: (www.kasargodvartha.com 12.12.2014) മണികണ്ഠന്‍ എന്ന യുവാവിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം അഭിലാഷിന് ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യത്തിന്. വാണിയമ്പാറയിലെ ഉപേന്ദ്ര സാമിയുടെ വനനിധി സ്റ്റോറില്‍ നിന്ന് വാണിയമ്പാറയിലെ തൂക്കാരാമന്റെ മകന്‍ അഭിലാഷ് ഷോക്കേറ്റ് നിലവിളിച്ചപ്പോള്‍ കടയുടെ വരാന്തയില്‍ ഇരുന്നിരുന്ന വാണിയമ്പാറയിലെ പരേതനായ എ. കുഞ്ഞിരാമന്‍ ആചാരിയുടെ മകന്‍ മണികണ്ഠന്‍ മര ബെഞ്ച് കൊണ്ട് തട്ടിയാണ് രക്ഷപ്പെടുത്തിയത്.
അയ്യപ്പഭക്തനായ അഭിലാഷിന് കടയിലെ ഐസ്‌ക്രീം പരസ്യപ്പലകയിലേക്ക് കടത്തിയിരുന്ന വൈദ്യുതവയറില്‍ നിന്നാണ് വരാന്തയിലെ ഇരുമ്പ് മേല്‍ക്കൂര വഴി വൈദ്യുതാഘാതമേറ്റത്. വരാന്തയിലെ ഇരുമ്പ് തൂണില്‍ ചാരിയിരിക്കുകയായിരുന്നു അഭിലാഷ്. വാണിയമ്പാറ ചങ്ങമ്പുഴ കലാകായികവേദിയുടെ നാടകസംഘത്തിന്റെ ചെയര്‍മാനും ഡിവൈഎഫ്‌ഐ രാവണേശ്വരം മേഖലാ കമ്മിറ്റി അംഗവുമാണ് മണികണ്ഠന്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Escaped, Friend, Shock, Shop, Youth, Abhilash, Manikandan.
Advertisement: