നാലു ദിവസം പ്രായമായ ചോരക്കുഞ്ഞിനെ പുഴയില്‍ എറിഞ്ഞു കൊന്നു; അമ്മൂമ്മ പോലീസ് കസ്റ്റഡിയില്‍
Dec 27, 2014, 09:25 IST
മഞ്ചേശ്വരം: (www.kasargodvartha.com 27.12.2014) നാല് ദിവസം പ്രായമായ ചോരക്കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്നു. മഞ്ചേശ്വരം പത്വാടി പാലത്തിനടുത്ത് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. നവജാത ശിശുവിനെ പുഴയില്‍ എറിഞ്ഞു കൊന്ന അമ്മൂമ്മയെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. പത്വാടി സ്വദേശി സീത (40) ആണ് പിടിയിലായത്.
ഈ മാസം 22 ന് രാവിലെ 11.30ന് കുമ്പള സഹകരണ ആശുപത്രിയിലാണ് 16കാരി പ്രസവിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചു. പോലീസ് ആശുപത്രിയിലെത്തി 16 കാരിയോടും അമ്മയോടും സംസാരിച്ചു
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ സ്‌റ്റേഷനിലെത്തി പരാതി നല്‍കാനായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം.
ഇതിന് ശേഷം വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് നേടി ചോരകുഞ്ഞുമായി ഓട്ടോ റിക്ഷയില്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു. ഉപ്പളയിലിറങ്ങിയതിന് ശേഷം മറ്റൊരു ഓട്ടോയില്‍ കയറി പത്വാടി പാലത്തിനടുത്തെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ട് അമ്മൂമ്മ ചോരകുഞ്ഞിനെ പുഴയിലേക്ക് എറിയുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഓട്ടോ തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് ചോരകുഞ്ഞിനെ പുഴയില്‍ എറിഞ്ഞ കാര്യം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ചോരക്കുഞ്ഞിന്റെ മൃതദേഹം മംഗല്‍പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ജമ്മു കാശ്മീര്‍: നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണ പിഡിപി തള്ളി
Keywords: Kasaragod, Kerala, Manjeshwaram, arrest, Police, Baby, River, Murder, custody, hospital, case, Grand mother put just born baby in to river.
Advertisement: