city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസ് പൂര്‍ണമായും കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മംഗളൂരു: (www.kasargodvartha.com 01.12.2014) സ്വകാര്യ ബസ് കത്തി നശിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് അഞ്ച് മണിയോടെയാണ് സംഭവം.

ബംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന സീ ബേര്‍ഡ് ബസ് ഉപ്പിനങ്ങാടിക്കു സമീപം സന്നംപാടിയിലെത്തിയപ്പോള്‍ സ്‌ഫോടനം സംഭവിക്കുകയായിരുന്നു. ഉടന്‍ യാത്രക്കാര്‍ ബസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയൊരു അപകടം ഒഴിവായി.

ഇരുപത്തഞ്ച് യാത്രക്കാരുണ്ടായിരുന്ന ബസില്‍ ഒരു സ്ത്രീയടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പുട്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പോലീസിന്റെ നിഗമനം. ഉപ്പിനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബസ് പൂര്‍ണമായും കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പക്ഷിപ്പനി: പ്രതിരോധപ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടം തിങ്കളാഴ്ച തുടങ്ങിയേക്കും
Keywords:  Passengers, Miraculous escape, Bus plying, Bengaluru to Mangaluru, Went, Flames, Fire erupted, Seabird private bus, Sannapady, Uppinangady, Fire engulfs Bengaluru-Mangaluru bus, two injured.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia